കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രഭുരാജ് വധക്കേസ്: പ്രധാന സാക്ഷികള്‍ കൂറുമാറി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കരാട്ടെ-കിക്ക് ബോക്‌സിംഗ് സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയുടെ പേരില്‍ കൂണ്ടുപ്പറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ പ്രാധാനസാക്ഷികളെല്ലാം കൂറുമാറി. നടക്കാവ് ഇംഗ്ലീഷ്പള്ളിക്ക് സമീപം കാട്ടുവയല്‍ കോളനിയിലെ അനുഗ്രഹയില്‍ രാജന്റെ മകന്‍ പ്രഭുരാജ് കൊല്ലപ്പെട്ട കേസിലാണ് കൂട്ടത്തോടെയുള്ള കൂറുമാറ്റം. എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയ്ക്കിടെയാണ് എട്ട് സാക്ഷികളില്‍ ആറുപേരും കൂറുമാറിയത്. 2013 സെപ്റ്റംബര്‍ എട്ടിനായിരുന്നു നഗരത്തെ നടുക്കിയ പ്രഭുരാജ് വധം.

ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ല; പ്രതിപക്ഷ ഐക്യത്തിന് നായിഡുവിന്‍റെ ശ്രമങ്ങള്‍, ദേവഗൗഡയെ കണ്ടുബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ല; പ്രതിപക്ഷ ഐക്യത്തിന് നായിഡുവിന്‍റെ ശ്രമങ്ങള്‍, ദേവഗൗഡയെ കണ്ടു

സുഹൃത്ത് അരക്കിണര്‍ കണ്ടോത്ത് താരിഖിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകവെ നെല്ലിക്കാപ്പുളി പാലത്തിന് സമീപം തടഞ്ഞുനിര്‍ത്തി അക്രമിസംഘം പ്രഭുരാജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ താരീഖ് ചികിത്സയിലായിരുന്നു. പുറകില്‍ കാറില്‍ വന്ന സൂഹൃത്തുക്കളായിരുന്നു കേസിലെ പ്രധാന സാക്ഷികള്‍. ഇവര്‍ സംഭവം കണ്ടതായായിരുന്നു കേസന്വേഷിച്ച നടക്കാവ് പോലീലീസ് രേഖപ്പെടുത്തിയ മൊഴി; എന്നാല്‍ പ്രതികളെല്ലാം മുഖം മൂടിയണിഞ്ഞിരുന്നതിനാല്‍ തിരിച്ചറിയാനായില്ലെന്ന് താരീഖ് അടക്കമുള്ളവര്‍ കോടതിയില്‍ മൊഴി മാറ്റി. ഇതോടെ പ്രധാനസാക്ഷികള്‍ കൂറുമാറിയതായി പ്രഖ്യാപിക്കയായിരുന്നു.

murder-672-15511

കേസിലെ ഒന്നാം പ്രതി പുതിയാപ്പ അക്കരകാരന്‍ കോപ്പന്റെകത്ത് നിധിന്‍ എന്ന കണ്ണന്‍ (22) അടക്കം 34 പ്രതികളുടെ പേരിലും കൊലക്കുറ്റം ചുമത്തിയിരുന്നു. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായതിെന്റ ഭാഗമായാണ് മൊഴിമാറ്റമെന്നാണ് സൂചന.
Kozhikode
English summary
Eye witnesses change statement in Prabhuraj Murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X