കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിജി ഇല്ലാത്തവർക്കും പിഎച്ച്ഡിഡി; വിദ്യാഭ്യാസ വകുപ്പിൽ വ്യാജ പിഎച്ച്ഡി വിവാദം കത്തുന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിൽ വ്യാജ പിഎച്ച്ഡി വിവാദം കൊഴുക്കുന്നു. രണ്ടിടത്ത് വ്യാജ സർവകലാശാല വിരുദ്ധ സമിതി വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥരെ തടഞ്ഞു. ഇവർ നേടിയത് വ്യാജ സർവകലാശാലാ പിഎച്ച്ഡി ആണെന്നാണ് ആരോപണം. യൂണിവേഴ്സിറ്റി ഓഫ് ഏഷ്യയെന്ന വ്യാജ വെബ് സൈറ്റ് നൽകുന്ന വ്യാജ ഡോക്ട്രേറ്റ് വാങ്ങിയ പന്തലായനി ബിപിഒ എം ജി ബൽരാജ് നേതൃത്വം നൽകുന്ന പ്രവേശനോൽസവ വേദിയിൽ വ്യാജ സർവകലാശാല വിരുദ്ധ സമിതി പ്രതിഷേധ സമരം നടത്തി. നോട്ടീസ് വിതരണം ചെയ്തു. പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ടവരാണ് അധ്യാപകർ. വ്യാജ ഡോക്ടേറ്റ് വാങ്ങി പൊതു വിദ്യാഭ്യാസ വകുപ്പിനെയും പൊതുജനത്തെയും വഞ്ചിച്ച ബിപിഒയ്ക്ക് പ്രവേശനോൽസവ വേദിയിൽ ഇരിക്കാൻ യാതൊരു ധാർമ്മികതയുമില്ലെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത സമിതി കൺവീനർ പ്രമോദ് രാരോത്ത് പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണം; വടക്കുംനാഥ ക്ഷേത്രത്തില്‍ പോലീസ് എത്തി തെളിവെടുത്തു, തലനാരിഴ കീറിയുള്ള പരിശോധന!!
കോഴിക്കോട് ഡിഡിഇ ഇതേ വ്യാജ വെബ്സൈറ്റിൽ നിന്ന് ഡോക്ടേറ്റ് വാങ്ങിയതിൽ പ്രതിഷേധിച്ച് കെ എസ് യു നടുവണ്ണൂരിൽ നടന്ന ജില്ലാ പ്രവേശനോൽസവ ചടങ്ങിലേക്ക് മാർച്ച് നടത്തിയിരുന്നു. കൊയിലാണ്ടി ബിപിഒയെ പ്രവേശനോൽസവത്തിൽ നിന്ന് മാറ്റി നിർത്തണമെന്ന് വ്യാജ സർവകലാശാലാ വിരുദ്ധ സമിതി എസ് എസ് എ സംസ്ഥാന ഡയരക്ടർക്ക് നിവേദനം നൽകിയിരുന്നു.

fakephd-155

കൊയിലാണ്ടി ബിപിഒ ഈ വ്യാജ ബിരുദം തന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും പിഎച്ച്ഡി ലഭിച്ചു എന്ന് പറഞ്ഞ് നിരവധി ആദരങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. മാധ്യമ വാർത്ത കളിൽ ഈ വ്യാജ ഡോക്ട്രേറ്റ് പേരിനു മുൻപിൽ നൽകിപ്പോന്നിരുന്നു. എഡുക്കേഷനിൽ പി ജി ഇല്ലാത്ത ഇദ്ദേഹം ഡോക്ട്രേറ്റ് നേടിയെന്ന് പത്രവാർത്ത നൽകിയിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തുള്ള ഇത്തരം വ്യാജ ബിരുദക്കാർ ക്കെതിരെ നടപടി എടുക്കണമെന്ന് വ്യാജ സർവകലാശാല വിരുദ്ധ സമിതി ആവശ്യപ്പെട്ടു.

Kozhikode
English summary
Fake Phd controversy in education department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X