കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫറോക്ക് താലൂക്കാശുപത്രി കെട്ടിടം; മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

  • By Prd Kozhikode
Google Oneindia Malayalam News

കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രിക്കായി അരംഭിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിന് പൊതുമരാമത്ത് - ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വാപ്‌കോസിന്റെ നേതൃത്വത്തില്‍ 17.09 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

ആഗസ്റ്റ് മാസത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനും 2023 ല്‍ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാനും കഴിയും വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫറോഖ് താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍, ആശുപത്രി സൂപ്രണ്ട് രഞ്ജിത്ത് നാരായണന്‍, ഫറോക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദുള്‍ റസാഖ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.മുസ്തഫ, വി.നിഷാദ്, എം. സമീഷ്, വാപ്‌കോസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

RIYAS
Kozhikode
English summary
Farook Taluk hospital building: Meeting called by minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X