• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ മാതാവിനെ കാണാന്‍ ജെഎന്‍യു ക്യാംപസില്‍നിന്നും കാണാതായ നജീബിന്റെ മാതാവെത്തി

  • By Desk

മലപ്പുറം: ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ വിചാരണാ തടവുകാരനായി ജയിലില്‍ കഴിയുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ മാതാവിനെ കാണാന്‍ ജെ.എന്‍.യു ക്യാംപസില്‍നിന്നും കാണാതായ ഉത്തര്‍പ്രദേശ് സ്വദേശി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസയും സഹോദരനുമെത്തി.

ശബരിമല യുവതി പ്രവേശനം: മലപ്പുറത്ത് കനകദുര്‍ഗയുടെ തറവാട്ടിലേക്കും ഭര്‍ത്തൃ വീട്ടിലേക്കും പ്രതിഷേധം, ശബരിമല കർമസമിതിയുടെ നേതൃത്വത്തിലാണ് മാർച്ചും പ്രതിഷേധവും നടന്നത്!!

പരപ്പനങ്ങാടി പുത്തന്‍പീടികയിലുള്ള വീട്ടിലെത്തിയ നഫീസുവിനെ ബിയ്യുമ്മ കരഞ്ഞുകൊണ്ടാണ് സ്വീകരിച്ചത്. ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ നിന്ന് കാണാതായ തന്റെ മകനായുള്ള അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുബോഴും നജീബ് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ബാഗ്ലൂര്‍ പരപ്പന ആഗ്രഹാര ജയിലില്‍ ഒമ്പതു വര്‍ഷമായി തടവറയിലുള്ള മകനെ ഓര്‍ത്ത് മനസ്സ് നീറുന്ന ബിയ്യുമയെ കാണാനാണ് ഉത്തര്‍ പ്രദേശില്‍ നിന്നും ഫാത്തിമ നഫീസ പരപ്പനങ്ങാടിയിലെത്തിയത്.

JNU

ഒരു വശത്ത് നിയമപോരാട്ടങ്ങള്‍ തുടരുമ്പോള്‍ മകന്‍ സക്കറിയ ചയ്ത കുറ്റം എന്തന്നറിയാതെ കാത്തിരിപ്പിന്റെ ഒമ്പതു വര്‍ഷത്തെ ദുഖം ബുയ്യുമ്മ ഫാത്തിമ നഫീസക്ക് പരിഭാഷകന്റെ സഹായത്തോടെ വിവരിച്ച് നല്‍കി. നജീബിനായി സിബി.ഐ അടക്കമുള്ള ഉന്നത അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം രണ്ടരവര്‍ഷം പിന്നിടുബോള്‍ സര്‍ക്കാറിലും അന്വേഷണ ഏജന്‍സികളുലുമുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതായി ഫാത്തിമ നഫീസ പറഞ്ഞു.

ജെഎന്‍യുവില്‍ എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായിരുന്ന നജീബിനെ 2016 ഒകേ്ടാബര്‍ 15നാണു സര്‍വകലാശാലയുടെ ഹോസ്റ്റലില്‍ നിന്നു കാണാതായത്. മുസ്‌ലിമായതിന്റെ പേരിലാണ് തന്റെ മകന് ഈ ഗതി ഉണ്ടായതെന്നും നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും സക്കരിയയുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഫാത്തിമ നഫീസ് പറഞ്ഞു. എസ്.ഐ.ഒ. യുടെ മലപ്പുറം ജില്ലാ പരിപാടിക്ക് അതിഥിയായെത്തിയ നഫീസ, സക്കരിയയുടെ വാര്‍ത്ത അറിഞ്ഞതോടെ ബിയ്യുമ്മയെ സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുകയായിരുന്നു.

ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ഫൈസലിന്റെ കുടുംബത്തെയും നഫീസ സന്ദര്‍ശിച്ചു. നജീബ് അഹമ്മദിന്റെ സഹോദരന്‍ അസീബ് അഹമ്മദും കൂടെയുണ്ടായിരുന്നു.കൊടിഞ്ഞി തിരുത്തിയിലെ വീട്ടിലെത്തിയ ഇവര്‍ ഫൈസലിന്റെ ഉമ്മ ജമീലക്ക് പുറമെ ഫൈസലിന്റെ ഭാര്യ ജസ്‌ന, മക്കളായ ഫഹദ്, ഫായിസ്, ഫാത്തിമ ഫര്‍സാന എന്നിവരോടൊപ്പം ഏറെ നേരം ചിലവഴിച്ചു. മകനെ കാണാതായ ദിവസം മുതല്‍ ഇതുവരെ ഉറങ്ങിയിട്ടില്ല, ഇനിയും മുട്ടാന്‍ വാതിലുകളില്ല. മകനെ കണ്ടെത്തുന്നതുവരെ തങ്ങളുടെ അതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അവര്‍ പറഞ്ഞു.

Kozhikode

English summary
Fathima Nafeesa visited Ssakariya's mother in Malappuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more