Get Updates
Get notified of breaking news, exclusive insights, and must-see stories!

നായ്ക്കളുമായി സമാധാനത്തില്‍ ജീവിക്കണമെന്നുണ്ട്, പക്ഷേ..; ബീന ഫിലിപ്പിനെ പരിഹസിച്ച് ഫാത്തിമ തെഹ്ലിയ

കോഴിക്കോട്: നായ്കളും മനുഷ്യരും സമാധാനപരമായി ഒരുമിച്ച് ജീവിക്കണമെന്ന കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ പരാമര്‍ശത്തിന് പിന്നാലെ പരിഹാസവുമായി എം എസ് എഫ് നേതാവ് ഫാത്തിമ തെഹ്ലിയ. അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധാനത്തില്‍ ജീവിക്കണമെന്നുണ്ട്. പക്ഷേ അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു.

1

കഴിഞ്ഞ ദിവസമാണ് ബീന ഫിലിപ്പ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. നായ്ക്കളും മനുഷ്യരും സമാധാനത്തോടെ കഴിയണമെന്നാണ് ബീന ഫിലിപ്പ് പറഞ്ഞത്. തെരുവുനായ പ്രശ്‌നത്തിലുള്ള പരിഹാരം കൊല്ലുകയല്ലെന്നും സൂററ്റില്‍ പ്ലേഗ് ഉണ്ടായത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയപ്പോഴാണെന്നും മേയര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനം ബീന ഫിലിപ്പ് നേരിട്ടിരുന്നു. ഫാത്തിമ തെഹ്ലിയയുടെ വാക്കുകളലേക്ക്...

2

ബഹുമാനപ്പെട്ട കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്, തെരുവ് നായ്ക്കള്‍ വിലസുന്ന സ്ഥലമാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാലപ്പുറം. പല ദിവസങ്ങളിലും എന്റെ വീട്ടിലേക്കുള്ള വഴിയില്‍ ഇവന്മാരുടെ സാന്നിധ്യം കാരണം വഴി നടക്കാന്‍ പറ്റാറില്ല. ടൂ വീലറിന്റെ പിന്നാലെ അവരോടി അക്രമിക്കാന്‍ വന്ന അനുഭവം ഒരുപാടുണ്ട്.

3

ദാരിദ്ര്യത്തെ പറപറപ്പിക്കാം, ഈ ചെടി വീട്ടുമുറ്റത്ത് നട്ടാല്‍ സംഭവിക്കും മാറ്റങ്ങള്‍

അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധാനത്തില്‍ ജീവിക്കണമെന്നുണ്ട്. പക്ഷേ അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാന്‍ വരുകയാണവര്‍. തു കൊണ്ട് അങ്ങയുടെ ദയവുണ്ടായി കോഴിക്കോട് കോര്‍പ്പറേഷനിലെ തെരുവ് നായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ഞങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും, ഞങ്ങളെ ചാടിക്കടിക്കാന്‍ വരരുത് എന്നും ഉപദേശിക്കണം.

4

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം വര്‍ദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ 20 മുതല്‍ ഒരു മാസം തെരുവു നായകള്‍ക്കായി തീവ്ര വാക്‌സിന്‍ യജ്ഞം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചിരുന്നു. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് തലത്തിലും നഗരസഭകളിലും പ്രത്യേകം തയ്യാറാക്കിയ വാഹനം ഉള്‍പ്പെടെ ഉപയോഗിക്കും. തെരുവ് നായ ശല്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പ്രതികരണം.

5

പരമാവധി തെരുവ് നായകളെ വാക്‌സിനേഷന് വിധേയരാക്കും. നായക്കുഞ്ഞുങ്ങളെ പിടികൂടി ചെറുപ്രായത്തില്‍ തന്നെ വാക്‌സിനേഷനും അആഇയും നടത്താനും നടപടി സ്വീകരിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഇതിനുള്ള പരിപാടി ആവിഷ്‌കരിക്കും. ഉന്നതതലയോഗം, കഴിഞ്ഞ മന്ത്രിതലയോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തി.

6

തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍ക്കാരും ഏറ്റെടുക്കുന്നു. പക്ഷെ, ജനകീയമായ ഇടപെടലിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളും.

7

ഇനി പച്ചപ്പും ഹരിതാഭയും ആസ്വദിക്കാം; മാളവികയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറല്‍

അതേസമയം ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളും സമീപനവും വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘകാല നടപടികള്‍ ആവിഷ്‌കരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. കുടുംബശ്രീക്ക് എബിസി അനുമതി നല്‍കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. പേ പിടിച്ച നായകളെ കൊല്ലാനും അനുമതി തേടും.

8

സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും പട്ടികള്‍ക്കായി എബിസി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) സ്റ്റെറിലൈസേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. അന്‍പത് ദിവസത്തിനകം ഇവ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കും. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇതിനകം സജ്ജമായ 30 അആഇ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

9

നിലവില്‍ ചില ജില്ലാ പഞ്ചായത്തുകളും, കോര്‍പറേഷനുകളും നടത്തുന്ന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. എബിസി പ്രോഗ്രാമിന് വെറ്റിനറി സര്‍വ്വകലാശാല പിജി വിദ്യാര്‍ത്ഥികളെയും ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളെയും ഉപയോഗിക്കും. നായയെ പിടിക്കാന്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കും. ഇതിനായി കോവിഡ് സന്നദ്ധ സേനയില്‍ നിന്ന് തത്പരരായ ആളുകള്‍ക്ക് പരിശീലനം നല്‍കും. വെറ്റിനറി സര്‍വ്വകലാശാലയാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+