Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് നിർമ്മാണത്തിലെ അപാകത: പിഡബ്ള്യുഡി ഉദ്യോഗസ്ഥരെയും, കോൺട്രാക്ടറെയും ഉപരോധിച്ചു

വടകര: ഒഞ്ചിയം റോഡ് നവീകരണ പ്രവൃത്തി ഉടൻ പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് റവല്യൂഷണറി യൂത്ത് പ്രവർത്തകരും, നാട്ടുകാരും ഒഞ്ചിയം റോഡ് നവീകരണ പ്രവൃത്തി വിലയിരുത്താനെത്തിയ പി.ഡബ്ള്യു.ഡി.ഉദ്യോഗസ്ഥരേയും,കോൺട്രാക്ടറെയും മണിക്കൂറുകളോളം ഉപരോധിച്ചു.

ഒഞ്ചിയം റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായിട്ടും റോഡിലൂടെ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാനാവാത്ത അവസ്ഥയും, റോഡിനിരുവശത്തെയും പ്രദേശവാസികൾക്ക് പൊടിശല്യം കാരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയുമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.

news

കരാറുകാരനും, ഉദ്യോഗസ്ഥനും കാണിക്കുന്ന ഈ അനാസ്ഥ ചൂണ്ടിക്കാട്ടി റോഡ് നിർമ്മാണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചെങ്കിലും കരാറുകാരനും,പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്.ഇത്തരം നടപടിയിൽ പ്രതിഷേധിച്ചാണ് ജനപ്രതിനിധികളെയും, നാട്ടുകാരെയും കബളിപ്പിക്കുന്ന കരാറുകാരനേയും, ഉദ്യോഗസ്ഥരെയും റവല്യൂഷണറി യൂത്തിന്റെ നേതൃത്വത്തിൽ ഉപരോധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+