Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് അപ്പോളോ ജ്വല്ലറി ഷോറൂമില്‍ വന്‍ തീപ്പിടുത്തം; ജീവനക്കാരെ രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിലെ ജ്വല്ലറി ഷോറൂമില്‍ വന്‍ തീപിടുത്തം. അപ്പോളോ ജ്വല്ലറിയുടെ ആഭരണ നിര്‍മ്മാണമടക്കം നടക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ നാല് ജീവനക്കാരെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പകൽ 11.30 ഓടെയാണ് ജ്വല്ലറിയുടെ ഒന്നാം നിലയിൽ നിന്ന് പുക ഉയർന്നത്. പിന്നീട് കെട്ടിടമാകെ പുകയിൽ മുങ്ങി.

മൂന്ന് നിലകളുള്ള ജ്വല്ലറിക്കകത്ത് കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഫയര്‍ ഫോഴ്സ് വ്യക്ത വരുത്തി. നിലവില്‍ ജ്വല്ലറ്റിക്കുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ല. ഉള്ളിലൂണ്ടായിരുന്ന ഗ്യാസ് സിലിണ്ടറടക്കം ഫയര്‍ഫോഴ്സ് പുറത്തേക്ക് മാറ്റി. തീ പൂര്‍ണ്ണമായും അണച്ചു. സ്ഥാപനത്തിനുള്ളിലുണ്ടായിരുന്ന മാലിന്യത്തിന്‍ തീപിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
    സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
     jwellery

    ഷോര്‍ട്ട് സര്‍ക്യൂട്ട അപകടകാരണമെന്നും അഗ്നശമനസേന അംഗങ്ങള്‍ വ്യക്തമാക്കി. ആഭരണ നിര്‍മ്മാണവുമായി ബന്ധപ്പെ ചില രാസവസ്തുകള്‍ ജ്വല്ലറിക്ക് അകത്തുണ്ടായിരുന്നു. ഇത് തീ പെട്ടെന്ന് പടരാന്‍ കാരണമായി. ശേഷിക്കുന്ന രാസവസ്തുക്കള്‍ അടക്കമുള്ളവ പുറത്തേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ വെന്‍റിലേഷന്‍ കുറച്ച് മാത്രം ഉള്ളതിനാല്‍ പുകപുറത്ത് പോകാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+