കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് അപ്പോളോ ജ്വല്ലറി ഷോറൂമില്‍ വന്‍ തീപ്പിടുത്തം; ജീവനക്കാരെ രക്ഷപ്പെടുത്തി

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിലെ ജ്വല്ലറി ഷോറൂമില്‍ വന്‍ തീപിടുത്തം. അപ്പോളോ ജ്വല്ലറിയുടെ ആഭരണ നിര്‍മ്മാണമടക്കം നടക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ നാല് ജീവനക്കാരെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പകൽ 11.30 ഓടെയാണ് ജ്വല്ലറിയുടെ ഒന്നാം നിലയിൽ നിന്ന് പുക ഉയർന്നത്. പിന്നീട് കെട്ടിടമാകെ പുകയിൽ മുങ്ങി.

മൂന്ന് നിലകളുള്ള ജ്വല്ലറിക്കകത്ത് കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഫയര്‍ ഫോഴ്സ് വ്യക്ത വരുത്തി. നിലവില്‍ ജ്വല്ലറ്റിക്കുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ല. ഉള്ളിലൂണ്ടായിരുന്ന ഗ്യാസ് സിലിണ്ടറടക്കം ഫയര്‍ഫോഴ്സ് പുറത്തേക്ക് മാറ്റി. തീ പൂര്‍ണ്ണമായും അണച്ചു. സ്ഥാപനത്തിനുള്ളിലുണ്ടായിരുന്ന മാലിന്യത്തിന്‍ തീപിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
 jwellery

ഷോര്‍ട്ട് സര്‍ക്യൂട്ട അപകടകാരണമെന്നും അഗ്നശമനസേന അംഗങ്ങള്‍ വ്യക്തമാക്കി. ആഭരണ നിര്‍മ്മാണവുമായി ബന്ധപ്പെ ചില രാസവസ്തുകള്‍ ജ്വല്ലറിക്ക് അകത്തുണ്ടായിരുന്നു. ഇത് തീ പെട്ടെന്ന് പടരാന്‍ കാരണമായി. ശേഷിക്കുന്ന രാസവസ്തുക്കള്‍ അടക്കമുള്ളവ പുറത്തേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ വെന്‍റിലേഷന്‍ കുറച്ച് മാത്രം ഉള്ളതിനാല്‍ പുകപുറത്ത് പോകാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്; വ്യാജ വീഡിയോ അയച്ച് മറ്റ് യുവതികളേയും പറ്റിക്കാന്‍ ശ്രമംഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്; വ്യാജ വീഡിയോ അയച്ച് മറ്റ് യുവതികളേയും പറ്റിക്കാന്‍ ശ്രമം

 ബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെ ബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെ

Kozhikode
English summary
fire accident in kozhikode appolo jewellery showroom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X