Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഠായിത്തെരുവില്‍ വീണ്ടും തീപ്പിടുത്തം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: നവീകരണത്തിനുശേഷം സ്മാർട്ടായിത്തുടങ്ങിയ മിഠായിത്തെരുവിൽ ആശങ്ക ഉയർത്തി വീണ്ടും തീപ്പിടുത്തം. മൊയ്തീന്‍ പള്ളി റോഡിന് സമീപം ഹര്‍ഷാദലിയുടെ ഉടമസ്ഥതയിലുള്ള കമാന്‍റോസ് ജെന്‍റ്സ് ആന്‍റ് ബോയ്സിലാണ് തീപ്പിടുത്തം ഉണ്ടായത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.

കടയുടെ സൈന്‍ബോര്‍ഡില്‍ നിന്നും ഉയർന്ന പുകയാണ് തീ ആയത്. ജീവനക്കാര്‍ ഫയര്‍ എസ്റ്റിംഗ്യൂഷണര്‍ ഉപയോഗിച്ച് തീക്കെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഫയര്‍ഫോഴ്സിന്‍റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ബീച്ച് സ്റ്റേഷന്‍ ഓഫീസര്‍ പാനോത്ത് അജിത്ത്കുമാറിന്‍റെ നേതൃത്വത്തില്‍ മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്.

SM street

സമീപത്തെ കടയുടെ അറ്റകുറ്റപണിയുടെ ഭാഗമായി വെല്‍ഡിങ്ങ് ചെയ്തപ്പോള്‍ അവശേഷിച്ച തീക്കനലില്‍ നിന്നും പുക ഉയര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരും പരിസരത്തെ വ്യാപാരികളും തക്കസമയത്ത് അഗ്‌നിരക്ഷാ പ്രവര്‍ത്തനം നടത്തിയതു കൊണ്ടാണ് അപകടം ഒഴിവായതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി.കെ മുരളീധരന്‍, എം.എല്‍ ജയകുമാര്‍, കെ.പി വിപിന്‍, കെ.പി സുബിന്‍, സി. ശ്രീലേഷ് കുമാര്‍, ഒ.കെ പ്രജിത്ത്, സുരേന്ദ്രന്‍, ജിഗ്‌നേഷ്, രമേശന്‍, അനൂപ്, മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

അതിനിടെ മിഠായിത്തെരുവിലൊരുക്കിയ വാഹന ഗതാഗതം നിയന്ത്രണം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതായി ആക്ഷേപമുയർന്നു. ഇന്നലെ രാവിലെ തീ അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് സംഘം ഏറെ ബുദ്ധിമുട്ടിയാണ് മിഠായിത്തെരുവില്‍ എത്തിയത്. വലിയങ്ങാടി വഴി എത്തിയ ഫയര്‍ഫോഴ്സ് സംഘം മിഠായിത്തെരുവിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ അല്‍പ്പസമയം കാത്തിരുന്നു. കവാടത്തില്‍ പോസ്റ്റുകള്‍ സ്ഥാപിച്ച് ചങ്ങലയില്‍ ബന്ധിച്ചതാണ് തടസ്സമായത്.

പിന്നീട് പാളയം മൊയ്തീന്‍ പള്ളി വഴിയാണ് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ മിഠായിത്തെരുവിലേക്ക് പ്രവേശിച്ചത്. ഗതാഗത തടസ്സം കാരണം ഒരു ഫയര്‍ഫോഴ്സ് വാഹനത്തിന് അകത്ത് കടയ്ക്കാന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഗതാഗത നിയന്ത്രണം തടസ്സമാകുന്നതായി ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പാനോളി അജിത്ത്കുമാര്‍ പറഞ്ഞു. വലയ രീതിയിലുള്ള അഗ്‌നിബാധ സംഭവിച്ചാല്‍ അപകടത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകുമെന്നും ഇദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+