കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം: തീയണയ്ക്കൽ തുടരുന്നു...

Google Oneindia Malayalam News

കോഴിക്കോട്: മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം. നഗരത്തിൽ പാളയം മൊയ്തീന്‍ പള്ളി റോഡിലെ വികെഎം ബിൽഡിങ്ങിലെ ഷോപ്പിംഗ് കോപ്ലംക്സിലെ ഒരു കടയിലാണ് തീപിടുത്തമുണ്ടായിട്ടുള്ളത്. ഇവിടെയുള്ള ജെ ആർ ഫാൻസി എന്ന ചെരുപ്പ് കടയില്‍ നിന്നാണ് തീ പടരുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ സമയത്ത് കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. സമീപത്തെ കടകളിലുള്ളവരാണ് കടയ്ക്കുള്ളിൽ നിന്ന് പുകയുയരുന്നതായി കണ്ടത്. ഇതോടെ കടയിലുണ്ടായിരുന്നവരെ വിവരമറിയിക്കുകയായിരുന്നു.

ഒടുവിൽ എകെ ആന്റണിയെ ഇറക്കി സോണിയ ഗാന്ധി..ഒപ്പം കെസി വേണുഗോപാലും; കോൺഗ്രസിനെ ശക്തിപ്പെടുത്താൻ പുതിയ നീക്കംഒടുവിൽ എകെ ആന്റണിയെ ഇറക്കി സോണിയ ഗാന്ധി..ഒപ്പം കെസി വേണുഗോപാലും; കോൺഗ്രസിനെ ശക്തിപ്പെടുത്താൻ പുതിയ നീക്കം

റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്‍; വിഷമത്തിലാണോ എന്ന് ആരാധകര്‍

എന്നാൽ തീപിടുത്തമുണ്ടായ കടകളിൽ ആളുകൾ കുറവായതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. കടയിലുണ്ടായിരുന്നവരെ ഉടൻ പുറത്തേക്കെത്തിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേന സമീപത്തുള്ള കടകളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമത്തിലാണ്. ഫയർഫോഴ്സിന്റെ എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയണക്കുകയായിരുന്നു. അതേ സമയം തീ നിയന്ത്രണ വിധേയമായെന്ന് സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ് പ്രതികരിച്ചിട്ടുണ്ട്.

fire-1631

മിഠായിത്തെരുവിൽ ഇടക്കിടെ തീപിടുത്തമുണ്ടാവുന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ആലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ഫയർഫോഴ്സിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേ സമയം അശാസ്ത്രീയമായി സാധനങ്ങൾ സൂക്ഷിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കും. ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്.

ഹരിത നേതാക്കളുടെ പരാതി; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് അറസ്റ്റില്‍ഹരിത നേതാക്കളുടെ പരാതി; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് അറസ്റ്റില്‍

Kozhikode
English summary
Fire erupted in SM Street near Palayam mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X