കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാപ്പാട്-തുഷാരഗിരി ടൂറിസ്റ്റ് ഹൈവേ യാഥാര്‍ഥ്യമാകുന്നു; ആദ്യഘട്ടം വെള്ളിയാഴ്ച ഉദ്ഘാടനം

  • By Desk
Google Oneindia Malayalam News

താമരശേരി: കാപ്പാട്-തുഷാരഗിരി- അടിവാരം ടൂറിസ്റ്റ് ഹൈവേയുടെ ഒന്നാം ഘട്ടാമയ ചിപ്പിലിത്തോട്-വട്ടച്ചിറ-തുഷാരഗിരിറോഡ് (എസ്എച്ച 68) വെള്ളിയാഴ്ച പകല്‍ 11ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാടിനു സമര്‍പ്പിക്കും. കോടഞ്ചേരി വട്ടച്ചിറയില്‍ നടക്കുന്ന ചടങ്ങില്‍ ജോര്‍ജ്ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ചിപ്പിലിത്തോട് 29-ാം മൈലില്‍ നിന്നാരംഭിച്ച് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്നതാണ് 5 കി.മി ദൈര്‍ഘ്യമുള്ള റോഡ്. 20 കോടി ചെലവഴിച്ച് 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിച്ചിട്ടുള്ളത്.

<strong><br> നട അടച്ച് ശുദ്ധിക്രിയ നടത്തിയതിന് കാരണം യുവതീപ്രവേശമല്ല; അത് ഉത്തരവാദിത്തം, തന്ത്രി വിശദീകരണം നൽകി</strong>
നട അടച്ച് ശുദ്ധിക്രിയ നടത്തിയതിന് കാരണം യുവതീപ്രവേശമല്ല; അത് ഉത്തരവാദിത്തം, തന്ത്രി വിശദീകരണം നൽകി

2008ല്‍ ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ സാധ്യത പഠനമാണ് പുതിയ റോഡിന്റെ നിര്‍മ്മാണത്തിന് അടിസ്ഥാനം. തുടര്‍ന്ന് 2009ല്‍ വി എസ് സര്‍ക്കാറിന്റെ കാലത്ത് 14 കോടി രൂപ റോഡ് നിര്‍മ്മാണത്തിന് ആദ്യം അനുവദിച്ചു. റോഡിന് അഞ്ച് ഏക്കറോളം ഭൂമി പ്രദേശവാസികള്‍ സൗജന്യമായി വിട്ടു നല്‍കുകയും ചെയ്തു. നിലവിലെ സര്‍ക്കാര്‍ അനുവദിച്ച 6 കോടിയും ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

kappad-thusharagirihighway-1

ഹൈവേയുടെ രണ്ടാംഘട്ടമായ 10 കി.മി. വരുന്ന തുഷാരഗിരി - കോടഞ്ചേരി റോഡിന്റ നിര്‍മ്മാണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. ഓമശ്ശേരി-കോടഞ്ചേരി റോഡിന്റ വികസനമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.

Kozhikode
English summary
first stage inauguration of kappad- thusharagiri highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X