കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ബോട്ട് മറിഞ്ഞ് വലയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു: അപകടം വെള്ളയില്‍ പുതിയ തീരത്ത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പുതിയാപ്പ ഹാര്‍ബര്‍ പരിസരത്തു നിന്നും കടലില്‍ പോയ ബോട്ട് അപകടത്തില്‍പ്പെട്ട് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ഒളവണ്ണ പുല്‍പറമ്പില്‍ ദാസന്റെയും ഗിരിജയുടെയും മകന്‍ ജിമ്മീഷാണ് (34) മരിച്ചത്. വെള്ളയില്‍ പുതിയ നിരത്ത് ഗസ്റ്റ്ഹൗസിന് ഏതാണ്ട് 200 മീറ്റര്‍ അകലെയായിരുന്നു അപകടം. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനിടെ ഫൈബര്‍ബോട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

<strong>അയോധ്യ കേസ് എന്തുകൊണ്ട് ഭരണഘടന ബഞ്ചിന് വിട്ടു? ആ ചോദ്യത്തിന് കൃത്യമായ ഉത്തരം... ആര്‍ക്കാണ് ഭയം?</strong>അയോധ്യ കേസ് എന്തുകൊണ്ട് ഭരണഘടന ബഞ്ചിന് വിട്ടു? ആ ചോദ്യത്തിന് കൃത്യമായ ഉത്തരം... ആര്‍ക്കാണ് ഭയം?

മൂന്നു ബന്ധുക്കള്‍ ഉള്‍പ്പെടെ എട്ടുപേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ട് മറിഞ്ഞ് ജിമ്മീഷ് വലയില്‍ കുടുങ്ങുകയായിരുന്നു. അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി രാത്രി മത്സ്യബന്ധനം നടത്തി തിരിച്ചു വരുതിനിടെയായിരുന്നു അപകടം.

puthiyappabeach-1

കാണാതായ ജിമ്മീഷിനെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ വെള്ളയില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഭാര്യ: ഷിജി. മകന്‍: അവനീഥ്. സഹോദരങ്ങള്‍: ഷാജു, ജിഷി.

Kozhikode
English summary
fisher man dies in accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X