ബാറിന് സമീപത്തെ കൊലപാതകം: അഞ്ചു പേര്‍ റിമാന്‍ഡില്‍, സംഭവം താമരശ്ശേരി ചുങ്കത്ത്!! തലയ്ക്ക് ക്ഷതമേറ്റു
താമരശേരി: ബാര്‍ പരിസരത്തുണ്ടായ അടിപിടിക്കിടെ യുവാവ് മരിച്ച സംഭവത്തില്‍ അഞ്ചു പേരെ കോടതി റിമാന്‍ഡ് ചെയ്തു. ചുങ്കം ബാറിലെ സെക്യൂരിറ്റി ജീവനക്കാരായ വെഴുപ്പൂര്‍ അമ്പലക്കുന്നുമ്മല്‍ വിജു (38), അമ്പലക്കുന്നുമ്മല്‍ അനശ്വര വീട്ടില്‍ എന്‍.കെ രാജന്‍ (50), നരിക്കുനി ഒറ്റപ്പിലാപ്പൊയില്‍ ഹരിദാസന്‍ (58), ചമല്‍ മാട്ടാപൊയില്‍ അനില്‍ കുമാര്‍ (40), ചമല്‍ പുത്തേടത്ത് അഭിലാഷ് (37) എന്നിവരെയാണ് താമരശേരി കോടതി റിമാന്‍ഡ് ചെയ്തത്. താമരശേരി സിഐ ടി.എ അഗസ്റ്റിനും സംഘവുമാണ് ഇവരെ അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ചയായിരുന്നു ബാറിലെ കശപിശയ്ക്കിടെ ചമല്‍ പൂവന്‍മല റിബാഷ് (40) കൊല്ലപ്പെട്ടത്. തര്‍ക്കത്തിനിടെ സെക്യൂരിറ്റി ജീവനക്കാരന്‍ വിജു പിടിച്ചുതള്ളിയപ്പോള്‍ മരണപ്പെട്ടു എന്നാണ് കേസ്. പരുക്കേറ്റ റിബാഷിനെ ബാറിനു സമീപത്തെ വാടകസ്‌റ്റോറിനു മുന്നില്‍ കിടത്തുകയായിരുന്നു.

തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മരണകാരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. റിബാഷിനെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ വിജുവിന്റെ പേരില്‍ കൊലക്കുറ്റമാണുള്ളത്. മറ്റുള്ളവര്‍ പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാതെ തെളിവു നശിപ്പിച്ചെന്നും കൃത്യം മൂടിവെച്ചുവെന്നുമാണ് കേസ്.












Click it and Unblock the Notifications