കോഴിക്കോട്ട് വീണ്ടും കനത്ത മഴ; മണ്ണിടിച്ചിൽ; വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയ കുറ്റ്യാടി ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ. മലയോര മേഖലയിൽ വലിയൊരു ഭാഗം വെള്ളത്തിനടിയിലായി. മഴവെള്ളത്തിന്റെ കുത്തൊഴുക്കു കാരണം പലയിടങ്ങളിലും മണ്ണിടിഞ്ഞു. മതിലുകൾക്ക് കേടുപാടുകൾ പറ്റി. കുറ്റ്യാടിയിൽ മലയോരത്ത് ഉരുൾപൊട്ടിയതായും സംശയിക്കുന്നു. തൊട്ടിൽപ്പാലം, ദേവർകോവിൽ, കുറ്റ്യാടി പ്രദേശങ്ങളിലെല്ലാം ചെറുപുഴയോരം വെള്ളത്തിനടിയിലാണ്.
താമരശേരി മേഖലയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു. കൂടരഞ്ഞി പഞ്ചായത്തിലെ സ്കൂളുകൾക്ക് അവധി നൽകി. ഇരുവഞ്ഞി പുഴയടക്കം ചെറുപുഴകളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം കുരിശുപള്ളിയുടെ മുറ്റം മണ്ണിടിച്ചിലിൽ താഴോട്ടു പോയി.

മണ്ണിടിച്ചിൽ കാരണം കൂമ്പാറ - കക്കാടംപൊയിൽ റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു. കൂടരഞ്ഞി പഞ്ചായത്തിലാണ് കൂടുതൽ മണ്ണിടിച്ചിൽ. കുളിരാമുട്ടി , സ്രാമ്പിക്കൽ, ആനകല്ലുംപാറ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. മണ്ണിടിച്ചിൽ കാരണം 2 വീടുകൾക്ക് ഭീഷണി ഉണ്ട്. പനച്ചിക്കൽ ജോസ്, സ്രാമ്പിക്കൽ ജോർജ് എന്നിവരുടെ വീടുകൾക്കാണ് ഭീഷണി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications