കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് വീണ്ടും കനത്ത മഴ; മണ്ണിടിച്ചിൽ; വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയ കുറ്റ്യാടി ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ. മലയോര മേഖലയിൽ വലിയൊരു ഭാഗം വെള്ളത്തിനടിയിലായി. മഴവെള്ളത്തിന്റെ കുത്തൊഴുക്കു കാരണം പലയിടങ്ങളിലും മണ്ണിടിഞ്ഞു. മതിലുകൾക്ക് കേടുപാടുകൾ പറ്റി. കുറ്റ്യാടിയിൽ മലയോരത്ത് ഉരുൾപൊട്ടിയതായും സംശയിക്കുന്നു. തൊട്ടിൽപ്പാലം, ദേവർകോവിൽ, കുറ്റ്യാടി പ്രദേശങ്ങളിലെല്ലാം ചെറുപുഴയോരം വെള്ളത്തിനടിയിലാണ്.

 നിലമ്പൂരില്‍ കനത്ത മഴ തുടരുന്നു, റോഡില്‍ വെള്ളം കയറി, റൂട്ട് മാറ്റി വാഹനങ്ങള്‍, വിദ്യാലയങ്ങള്‍ക്കു അവധി നിലമ്പൂരില്‍ കനത്ത മഴ തുടരുന്നു, റോഡില്‍ വെള്ളം കയറി, റൂട്ട് മാറ്റി വാഹനങ്ങള്‍, വിദ്യാലയങ്ങള്‍ക്കു അവധി

താമരശേരി മേഖലയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു. കൂടരഞ്ഞി പഞ്ചായത്തിലെ സ്കൂളുകൾക്ക് അവധി നൽകി. ഇരുവഞ്ഞി പുഴയടക്കം ചെറുപുഴകളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം കുരിശുപള്ളിയുടെ മുറ്റം മണ്ണിടിച്ചിലിൽ താഴോട്ടു പോയി.

rain

മണ്ണിടിച്ചിൽ കാരണം കൂമ്പാറ - കക്കാടംപൊയിൽ റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പഞ്ചായത്ത്‌ അധികൃതരുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു. കൂടരഞ്ഞി പഞ്ചായത്തിലാണ് കൂടുതൽ മണ്ണിടിച്ചിൽ. കുളിരാമുട്ടി , സ്രാമ്പിക്കൽ, ആനകല്ലുംപാറ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. മണ്ണിടിച്ചിൽ കാരണം 2 വീടുകൾക്ക് ഭീഷണി ഉണ്ട്. പനച്ചിക്കൽ ജോസ്, സ്രാമ്പിക്കൽ ജോർജ് എന്നിവരുടെ വീടുകൾക്കാണ് ഭീഷണി.

Kozhikode
English summary
flood due to heavy rain again in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X