കോഴിക്കോടന്‍ ഗ്രാമങ്ങളെല്ലാം വെള്ളത്തില്‍; നഗരത്തിലും വെള്ളക്കെട്ട്
കോഴിക്കോട്: ബുധനാഴ്ച രാവിലെയും പെയ്യുന്ന ശക്തമായ മഴ കോഴിക്കോട് ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ വെള്ളം ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളംകയറിക്കൊണ്ടിരിക്കുന്നു. കുറ്റ്യാടി ചുരത്തിലും താമരശേരി ഭാഗങ്ങളിലും വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടുകയും കക്കയം ഡാം ഷട്ടര്‍ ഉയര്‍ത്തുകയും ചെയ്തതിനാല്‍ വെള്ളം കൂടുതല്‍ മേഖലകളിലേക്ക് ഇരച്ചുകയറുകയാണ്.
കോഴിക്കോട് നഗര ഹൃദയഭാഗമായ മാവൂര്‍ റോഡ് ജംഗ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് വരെയുള്ള ഭാഗം വെള്ളത്തിനടിയിലാണ്. കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോവാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ഇവിടെ വെള്ളം കയറി. പുതിയ ബസ് സ്റ്റാന്റിന് മുന്നിലെ സ്റ്റേഡിയം ബസ് സ്റ്റോപ്പ് ഭാഗത്തും വെള്ളം കയറി. ഈ ഭാഗത്ത് ബസില്‍ കയറാന്‍ യാത്രക്കാര്‍ക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത്. പുതിയ സ്റ്റാന്റ് മുതല്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് വരെയുള്ള ഭാഗം പ്രളയ അവസ്ഥയാണ്.

ശ്രീകണ്‌ഠേശ്വര ക്ഷേത്രം റോഡും വെള്ളത്തില്‍ മുങ്ങി. ഓടകള്‍ നിറഞ്ഞൊഴുകി. മീറ്ററോളം നീളത്തില്‍ മലിനജലം കെട്ടിക്കിടക്കുകയാണ്. ക്ഷേത്രത്തിന് മുന്‍വശത്തേക്കു പോകാന്‍ പോലും പറ്റാത്ത നിലയില്‍ മുട്ടോളം ഉയരത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നു. ക്ഷേത്രത്തിന്റെ തെക്കേഭാഗത്തു കൂടിയുള്ള രോഡിലും അഴുക്കുചാല്‍ നിറഞ്ഞ് വെള്ളം റോഡില്‍ കെട്ടക്കിടക്കുന്ന അവസ്ഥയാണുള്ളത്. ക്ഷേത്രത്തിന്റെ തെക്കെഭാഗത്തുള്ള റോഡില്‍ വീടുകളും കടകളും ധാരാളമുണ്ട്. ഇവിടെയുള്ളവര്‍ക്ക് മലിനജലം ചവിട്ടാതെ പോവാന്‍ കഴിയില്ല. വര്‍ഷങ്ങളായി ഈ ഭാഗത്ത് വെള്ളക്കെട്ട് അനുഭവപ്പെടാറുണ്ട്. ചെറിയ മഴ പെയ്താല്‍ വരെ ഇവിടെ വെള്ളക്കെട്ടുണ്ടാവും.
സ്റ്റേഡിയത്തിന്റെ മുന്‍വശത്തു കൂടിയുള്ള പ്രധാന റോഡിലുംവെള്ളക്കെട്ടുണ്ട്. ഈ റോഡ് പൂര്‍ണമായും ഉയര്‍ത്തുകയും അഴുക്കുചാല്‍ വീതികൂട്ടുകയും ചെയ്‌തെങ്കിലും വെള്ളക്കെട്ടിന് പരിഹാരമായിട്ടില്ല. അതേസമയം ക്ഷേത്രത്തിന് മുന്‍വശത്തുകൂടിയുള്ള വഴിയില്‍ വെള്ളം ഒഴുകിപോവാനുള്ള സൗകര്യമില്ലാത്തതിനാല്‍ ഈ ഭാഗത്താണിപ്പോള്‍ വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെടുത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications