കരകവിഞ്ഞൊഴുകിയ ഓനിപുഴ പാലത്തില്‍ സ്‌കൂള്‍ ബസ് ഓഫായി; ഒഴിവായത് വന്‍ അപകടം
പേരാമ്പ്ര : മലയോര മേഖലയില്‍ മഴ കനത്ത തോടെ പെരുവണ്ണാമൂഴി ഓനിപുഴ കരകവിഞ്ഞ് ഒഴുകുന്നു. ഓനിപുഴ പാലത്തില്‍ നിറയെ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസ് വെള്ളത്തില്‍ നിന്ന് പോയത് വന്‍ അപകടത്തിന് കാരണമാവുമായിരുന്നു.
വൈകിട്ട് സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികളുമായി ചെമ്പനോട ഭാഗത്തേക്ക് പോവുയായിരുന്നു ബസ്. ഓനിപുഴ പാലത്തിന്റെ മുകളിലൂടെ റോഡും പാലവും കാണാത്ത വിധം വെള്ളമൊഴുകുന്നുണ്ടായിരുന്നു. ഇതിലൂടെ മുന്നോട്ടെടുത്ത ബസ്സ് പാലത്തിന്റെ മധ്യഭാഗം കടന്നതിനു ശേഷം നിന്നുപോവുകയായിരുന്നു.

സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ടിപ്പര്‍ ലോറി ഉപയോഗിച്ച് ബസ്സ് മറുകരയിലെത്തിക്കുകയായിരുന്നു.












Click it and Unblock the Notifications