കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ പ്രളയക്കെടുതി;.വെള്ളക്കെട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് യൂത്ത് ലീഗ് സഹായം

Google Oneindia Malayalam News

വടകര: വയനാട്ടിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഏറാമല പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ മൂന്ന് ലക്ഷം രൂപയുടെ സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു. ഭക്ഷ്യ സാധനങ്ങള്‍, വസ്ത്രങ്ങള്‍, വീട്ട്ഉപകരണങ്ങള്‍, പഠന ഉപകരണങ്ങള്‍ തുടങ്ങിയവയാണ് നല്‍കുന്നത്. ശാഖാ യൂത്ത് ലീഗ് കമ്മിറ്റികള്‍ മുഖേനയാണ് സാധനങ്ങള്‍ ശേഖരിക്കുന്നത് .

rsin

ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ് സമാഹരിച്ച സാധനങ്ങള്‍ യൂത്ത് ലീഗ് വടകര മണ്ഡലം പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് വയനാട് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജിക്ക് കൈമാറുന്നു


സാധനങ്ങള്‍ യൂത്ത് ലീഗ് വടകര മണ്ഡലം പ്രസിഡണ്ട് ഷുഹൈബ് കുന്നത്തിന്റെ നേതൃത്വത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വയനാട് കല്പറ്റ മുസ്ലിം ലീഗ് ഓഫീസില്‍ ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജിക്ക് കൈമാറി. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഇസ്മായില്‍ വയനാട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.ഹാരിസ് യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിസാര്‍ സി.പി ഏറാമല, സുലൈമാന്‍ കെ.ഇ, റഫീഖ് ടി.എന്‍, ഹാരിസ് കല്ലാട്ട് കുനി,ഫിറോസ് കല്ലേരി ,എം .എന്‍ . ഷാനവാസ്, അഷ്‌റഫ്. ടി.പി എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.പി ജാഫര്‍, കെ.പി സുബൈര്‍ മാസ്റ്റര്‍, മുഹമ്മദ് മാസ്റ്റര്‍ കൊട്ടാരത്ത്,ഹാഫിസ് മാതാഞ്ചേരി, നവാസ് കെ.കെ, റിയാസ് ഓരാട്ട്, റിയാസ് കുനിയില്‍, എം.ആര്‍.അബ്ദുള്ള, അമീര്‍.വി.പി, ജാഫര്‍ തിരുമുമ്പില്‍, അസീസ് വളപ്പില്‍ തുടങ്ങിയവര്‍ സാധനങ്ങള്‍ കയറ്റി അയക്കാന്‍ നേതൃത്വം നല്‍കി

Kozhikode
English summary
flood in wayanad-youth league help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X