കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭക്ഷ്യവിഷബാധ: കോഴിക്കോട്ട് പരിശോധനയും ബോധവത്കരണവും ശക്തമാക്കി ആരോഗ്യ വകുപ്പ്

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹോട്ടലുകളിലും ഇതര ഭക്ഷണശാലകളിലും ആരോഗ്യ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കി. കോര്‍പ്പറേഷന്‍ മേഖലയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി. ഉമ്മര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ ഒരു ടീമും അഡിഷനല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എം പിയൂഷിന്റെ നേതൃത്വത്തില്‍ മറ്റൊരു ടീമും ഭക്ഷണ-ശുചിത്വ പരിശോധനയും ബോധവത്കരണവും നടത്തി. അതേസമയം കനത്ത ജാഗ്രതയാണ് ജില്ലയിലുള്ളത്. പലയിടത്തും ഷവര്‍മ കടകള്‍ അടക്കം പൂട്ടിച്ചിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങളാണ് ഭൂരിഭാഗവും പൂട്ടിയത്. ഇവിടെ ഒന്നിലധികം ഉല്‍പ്പന്നങ്ങള്‍ ഉള്ളതാണ് ഷവര്‍മയുടെ ഗുണനിലവാരം ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

അതിജീവിതയോട് കാവ്യക്ക് എന്തിന് ദേഷ്യം തോന്നണം; അറസ്റ്റ് ചെയ്താല്‍ കേസ് വീഴുമെന്ന് രാഹുല്‍ ഈശ്വര്‍അതിജീവിതയോട് കാവ്യക്ക് എന്തിന് ദേഷ്യം തോന്നണം; അറസ്റ്റ് ചെയ്താല്‍ കേസ് വീഴുമെന്ന് രാഹുല്‍ ഈശ്വര്‍

1

ഹെല്‍ത്തി കേരളയുടെ ഭാഗമായി ജില്ലയിലുടനീളം ഹോട്ടലുകളിലും ഇതര ഭക്ഷണ ശാലകളിലും അതാത് സ്ഥലങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടന്നു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ഡിഎംഒ അറിയിച്ചു. ഡി എസ് ഒ 2 ഡോ സരള നായര്‍ ,ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ വി ആര്‍ ലതിക , നവകേരള കര്‍മ്മ പദ്ധതി - 2 നോഡല്‍ ഓഫീസര്‍ ഡോ സി കെ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം ജില്ലയില്‍ മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ജില്ലയിലെ ഡാമുകളുടെ സുരക്ഷ, അടിയന്തിര ഘട്ടങ്ങളിലും കാലവര്‍ഷക്കാലത്തും ഡാമുകള്‍ തുറക്കേണ്ടി വരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുളള നടപടികള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഇതു വരെ ചെയ്ത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു.

കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ഇറി?ഗേഷന്‍, പി.ഡബ്ല്യൂ.ഡി (റോഡ്) തുടങ്ങിയ വകുപ്പുകളും നാളെ (മേയ് 10) വൈകിട്ട് അഞ്ച് മണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കലക്ടര്‍ അറിയിച്ചു. മൂന്ന് ഡാമുകളാണ് ജില്ലയിലുള്ളത്. ഇറിഗേഷന്‍ ഡാമായ പെരുവണ്ണാമുഴി, ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളായ കക്കയം ഡാം, കുറ്റ്യാടി ഡാം എന്നിവയാണ് അവ. ഡാം സേഫ്റ്റി വകുപ്പ്, ഇറിഗേഷന്‍ വകുപ്പ് എന്നിവ തയ്യാറാക്കിയ വെള്ളപ്പൊക്ക ഭൂപടം അനുസരിച്ച് മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നവരുടെ വിവരങ്ങള്‍ വില്ലേജ് ഓഫീസര്‍മാരും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാരും തയ്യാറാക്കണമെന്നും എമര്‍ജന്‍സി ആക്ഷന്‍ പ്ലാനില്‍ പരാമര്‍ശിച്ചിരിക്കുന്ന ഷെല്‍ട്ടറുകള്‍ പരിശോധിച്ച് ഓറഞ്ച് ബുക്കില്‍ പരാമര്‍ശിച്ച സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച അറിയിപ്പ് കാലതാമസം കൂടാതെ സ്ഥലവാസികളെ അറിയിക്കാനുള്ള നടപടികള്‍ വില്ലേജ് ഓഫീസര്‍മാര്‍ സ്വീകരിക്കണം. ഇതിനായി വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ശേഖരിക്കണം.
ഡാമുകളിലെ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം കൂടുതല്‍ കാര്യക്ഷമമാക്കാനും ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മുങ്ങിപ്പോകാന്‍ സാധ്യതയുള്ള റോഡുകള്‍, പാലങ്ങള്‍ എന്നിവയിലെ ഗതാഗത നിയന്ത്രണം, അപകട സാധ്യത ഒഴിവാക്കല്‍ തുടങ്ങിയവ പോലീസും ഫയര്‍ ഫോഴ്സും ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഡാം സേഫ്റ്റി, ഇറിഗേഷന്‍, പോലീസ്, ഫയര്‍ ഫോഴ്സ് തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോ?ഗസ്ഥര്‍, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലാലുവിനെ കുത്തി പ്രശാന്ത് കിഷോര്‍; ബീഹാറില്‍ വന്നത് അറിഞ്ഞേയില്ലെന്ന് ട്രോളി തേജസ്വിലാലുവിനെ കുത്തി പ്രശാന്ത് കിഷോര്‍; ബീഹാറില്‍ വന്നത് അറിഞ്ഞേയില്ലെന്ന് ട്രോളി തേജസ്വി

Kozhikode
English summary
food poison: heavy checking in calicut by health department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X