കോഴിക്കോട് കോളേജ് വനിത ഹോസ്‌റ്റലില്‍ ഭക്ഷ്യവിഷബാധ; 30 പേര്‍ ആശുപത്രിയില്‍
കോഴിക്കോട്: കോഴിക്കോട് ഗുരുവായുരപ്പന്‍ കോളേജിലെ വനിത ഹോസ്‌റ്റലില്‍ ഭക്ഷ്യ വിഷബാധ. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മുപ്പതോളം വിദ്യാര്‍ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി.രാത്രിയില്‍ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായതെന്ന്‌് വിദ്യാര്‍ഥികള്‍ പറയുന്നു.

പാംഗോങ് തീരത്ത് നിന്ന് ഇന്ത്യ-ചൈന സേനകളുടെ പിന്മാറ്റം- ചിത്രങ്ങൾ
ഇന്നല രാത്രി 8മണിയോടെ 5 വിദ്യാര്‍ഥിനികള്‍ക്കാണ് ആദ്യം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ഥിനികളെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നടത്തി. തുടര്‍ന്ന് മറ്റ് 25 വിദ്യാര്‍ഥിനികള്‍ക്കു കൂടി സമാനമായ രീതിയില്‍ ബുദ്ധുമുട്ട് അനുഭവപ്പെടുകയായിരുന്നു.
നേരത്തെയും ഈ ഹോസ്‌റ്റലില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനികളുടെ നില തൃപ്‌തികരമാണ്












Click it and Unblock the Notifications