കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് വീണ്ടും വെളിച്ചെണ്ണ റെയ്ഡ്; 29 ബ്രാൻഡുകൾ നിരോധിച്ചു, 42 കേസുകളില്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്ക് വിധേയമാക്കിയ 136 വെളിച്ചെണ്ണ സാമ്പിളുകളില്‍ 49 എണ്ണം ഗുണമേന്മ ഇല്ലാത്തതോ ലേബല്‍ വിവരങ്ങള്‍ അപൂര്‍ണ്ണമായി രേഖപ്പെടുത്തിയവയോ ആണെന്ന് കണ്ടെത്തി. 29 ബ്രാന്‍ഡുകളുടെ നിര്‍മ്മാണം/വിപണനം, വില്‍പ്പന എന്നിവ കോഴിക്കോട് ജില്ലയില്‍ നിരോധിച്ചു. 42 കേസുകളില്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാരം നിയമപ്രകാരം നടപടികള്‍ സ്വീകരിച്ചു.

<strong>കണ്ണൂർ ജിയിലിന് പിന്നാലെ വിയ്യൂര്‍ ജയിലില്‍നിന്നു ഫോണ്‍വിളി; ടിപി വധക്കേസ് കുറ്റവാളികളിൽ നിന്ന് ഫോണുകൾ പിടികൂടി, സൈബര്‍സെല്‍ സഹായം തേടും </strong>കണ്ണൂർ ജിയിലിന് പിന്നാലെ വിയ്യൂര്‍ ജയിലില്‍നിന്നു ഫോണ്‍വിളി; ടിപി വധക്കേസ് കുറ്റവാളികളിൽ നിന്ന് ഫോണുകൾ പിടികൂടി, സൈബര്‍സെല്‍ സഹായം തേടും

തുടര്‍ച്ചയായി ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ നിര്‍മ്മിച്ചിരുന്ന ആറ് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. കേസുകളില്‍ 495000 രൂപ ആര്‍.ഡി.ഒ കോടതി പിഴ ചുമത്തിയിട്ടുണ്ട്. സമീപകാലത്തായി കോഴിക്കോട് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ബാലകുമരന്‍ ഓയില്‍ മില്‍, നം 98 എ, അന്ന നഗര്‍, വെളളകോവില്‍, തിരുപ്പൂര്‍ 638111 എന്ന വിലാസത്തില്‍ നിര്‍മ്മിച്ചു വരുന്ന സൗഭാഗ്യ, സുരഭി എന്ന വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തി.

Kozhikode

ഇവയുടെ വില്‍പ്പന ജില്ലയില്‍ നിരോധിച്ചിരുന്നു. ഇതേ കമ്പനി നിര്‍മ്മിച്ചു വരുന്ന ആയില്യം, സൂര്യ എന്നീ ബ്രാന്‍ഡുകളും ഗുണനിലവാരം കുറഞ്ഞവയാണെന്ന് കണ്ടെത്തിയിരുന്നു. ആവര്‍ത്തിക്കുന്ന നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന ബാലകുമാരന്‍ എന്ന ഓയില്‍ മില്ലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കുമുളള നടപടികള്‍ സ്വീകരിക്കും.

ബാലകുമരന്‍ ഓയില്‍ മില്‍ എന്ന സ്ഥാപനം നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ എല്ലാം തന്നെ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനിയുടെ വെളിച്ചെണ്ണ വാങ്ങി വില്‍പ്പന നടത്തുന്നതായി കണ്ടാല്‍ കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. നിശ്ചിത ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ നിര്‍മ്മിക്കുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്.

Kozhikode
English summary
Food safty department's raid in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X