ഭക്ഷണം ശ്വാസകോശത്തിൽ കുരുങ്ങി; കോഴിക്കോട്ട് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു
കോഴിക്കോട്:ഭക്ഷണം ശ്വാസകോശത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പന്തീരാങ്കാവാണ് സംഭവം. പൂളേങ്കര മനു മന്ദിരത്തിൽ മനു പ്രകാശ് - നിത്യ ദമ്പതികളുടെ ഏക മകൻ അക്ഷിത് (8) ആണ് മരിച്ചത്.
ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ അക്ഷിത് ഛർദ്ദിച്ചു.ഇതിന് പിന്നാലെ ശ്വാസതടസം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു, എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കാച്ചിലാട്ട് യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

അതേസമയം, കഴിഞ്ഞദിവസം 15 വയസ്സുകാരൻ ആറ്റിൽ മുങ്ങിമരിച്ചിരുന്നു. കൂട്ടുകാർക്കൊപ്പം ആറ്റിൽ ഇറങ്ങിയതായിരുന്നു, എന്നാൽ മുങ്ങുകയായിരുന്നു. നാട്ടുകാർ കണ്ട ഉടനെ പുറത്തേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, ആലപ്പുഴയിലാണ് ഈ സംഭവം.
ബാലു തന്റെ 6 സുഹൃത്തുക്കൾക്കൊപ്പമായിരുന്നു എത്തിയത് പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടി എസ് കനാലിന് കുറുകെ ഇടയാടിച്ചിറയിലേക്ക് നീന്തുന്നതിനിടെ മുങ്ങുകയായിരുന്ന. ബാലു മുങ്ങിത്താഴുന്ന കണ്ട നാട്ടുകാർ ഉടൻ തന്നെ കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്പലപ്പുഴ ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആയിരുന്നു ബാലു.












Click it and Unblock the Notifications