Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവും പുകയില ഉൽപ്പന്നങ്ങളും പിടികൂടി

വടകര: ട്രെയിനിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവും,പുകയില ഉൽപ്പന്നങ്ങളും പിടികൂടി. എക്സൈസ് ഡിപ്പാർട്ട്മെന്റും, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി ട്രെയിനിൽ നടത്തിയ പരിശോധനയിൽ 180 കുപ്പി ഗോവ നിർമ്മിത വിദേശ മദ്യവും, 16 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി.

മഡ്‌ഗോവയിൽ നിന്നും ലോക്മാന്യതിലകിലേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൽ നിന്നാണ് തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ മദ്യവും, പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയത്. ഇവ രണ്ടും കടത്തിയ പ്രതികളെ കണ്ടെത്താനായില്ല. ജനറൽ കമ്പാർട്ട്മെന്റിൽ സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ബിഗ് ഷോപ്പറിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യവും,പുകയില ഉൽപ്പന്നങ്ങളും.

tobacco

ട്രെയിനിൽ നിന്നും പിടികൂടിയ വിദേശ മദ്യവും,പുകയില ഉൽപന്നങ്ങളും

പരിശോധനയ്ക്ക് ആർ പി എഫ് എസ്ഐ കെ എം സുനിൽ കുമാർ, സി പി ഒമാരായ സികെ സുരേഷ് കുമാർ, അനിൽ, ഷെറിൻ, എക്സ്സൈസ് ഇൻസ്പെക്റ്റർ ആർ ജയരാജ്, പ്രിവന്റീവ് ഓഫീസർമാരായ സോമസുന്ദരൻ, ഹാരിസ്, സി ഇ ഒ മാരായ രാജേഷ് കുമാർ,അനിരുദ്ധ് എന്നിവർ നേത്യത്വം നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+