കേരളതീരത്ത് ഇത്രേം മാലിന്യമോ..? ശുചീകരണത്തില്‍ പങ്കെടുത്ത് വിദേശികള്‍, മാലിന്യ നിർമാർജ്ജനത്തിന് മുന്നോട്ട് വന്നത് ആയൂർവ്വേദ ചികിൽസക്ക് വന്ന വിദേശികൾ
കോഴിക്കോട്: ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി അഴിയൂരിലെ 5.കി.മീ. തീരദേശത്തും രണ്ട് കി.മി. കടലിലും ഉള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വിദേശികളുടെ സജീവ പങ്കാളിത്വം. റഷ്യയിൽ നിന്നുള്ള ആർ ടോം, റോമാൻ, എൽനോറ, ഓസ്ട്രേലിയയിലെ എല്ലി, നെതർലന്റിലെ ഇഗ്നോ എന്നിവരാണ് ഗ്രീൻ ആയ്യൂർവ്വേദ ആശുപത്രി ഡോക്ടർമാരായ, ഡോ. ആതിര, ഡോ.അമ്യത ,സ്റ്റാഫ് സജീഷ് എന്നിവരുടെ സഹായത്തോടെ പൂഴിത്തല മുതൽ കിരീ തോട് വരെയുള്ള കടൽ തീരം ശുചീയാക്കുവാൻ നാട്ടുകാരോടൊപ്പം പങ്ക് ചേർന്നത്.
ആയൂർവ്വേദ ചികിൽസക്ക് വന്ന വിദേശികൾ പത്ര വാർത്ത കണ്ടതിനെ തുടർന്നാണ് സ്വയം മാലിന്യ നിർമാർജ്ജനത്തിന് മുന്നോട്ട് വന്നത്. മൽസ്യ തൊഴിലാളി പ്രിയേഷ് മാളിയക്കൽ തോണിയിൽ രണ്ട് കി.മി.ദൂരത്ത് വല വിരിച്ച് കടലിലെ പ്ളാസ്റ്റിക്കുകൽ തീരത്ത് എത്തിച്ചു.50 കിലോ വരുന്ന ഓരോ വലയിലെ മൽസ്യങ്ങളുടെ കൂടെ 13 കിലോ പ്ളാസ്സ്റ്റിക്ക് മാലിന്യമാണ് ലഭിച്ചത്. ഹരിത കർമ്മ സേന അംഗങ്ങൾ 100. കിലോയോളം കടൽ പ്ലാസ്റ്റിക്കുകൾ വേർതിരിച്ചും, കടൽ തീരത്ത് നിന്ന് നാലര ടൺ മാലിന്യങ്ങളും ശേഖരിച്ച് പ്ലാസ്റ്റിക്ക് ഷെഡ്രിംഗ് യൂണിറ്റിൽ പുനരുപയോഗത്തിനായി എത്തിച്ചു.

രാവിലെ ആരംഭിച്ച കടൽ ശുചീകരണ പ്രവർത്തി പഞ്ചായത്ത് വൈസ്പ്രസിഡന്റ് റീന രയരോത്ത് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി.ടി.ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പക്ടർ, മോളി, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കടൽതീരത്തെ വീടുകളിൽ ബോധവൽക്കരണ സന്ദേശം എത്തിച്ചു. ഹരിത കർമ്മ സേനയ്ക്ക് പ്ലാസ്റ്റിക്ക് ശേഖരിച്ച് നൽകേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് വീടുകളിൽ ജനപ്രതിനിധികളും, ഉദ്യോഗസ്ഥൻമാരും നേരിട്ട് പോയി കാര്യങ്ങൾ ബോധ്യപ്പെടുത്തി. കീരീതോടിന്റെ മാലിന്യം കെട്ടിയ ഭാഗം ജെ.സി.ബി.ഉപയോഗിച്ച് വ്യത്തിയാക്കി. രണ്ടാം ഘട്ട ശുചീകരണം മെയ് 17 ന് നടക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications