കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളതീരത്ത് ഇത്രേം മാലിന്യമോ..? ശുചീകരണത്തില്‍ പങ്കെടുത്ത് വിദേശികള്‍, മാലിന്യ നിർമാർജ്ജനത്തിന് മുന്നോട്ട് വന്നത് ആയൂർവ്വേദ ചികിൽസക്ക് വന്ന വിദേശികൾ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി അഴിയൂരിലെ 5.കി.മീ. തീരദേശത്തും രണ്ട് കി.മി. കടലിലും ഉള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വിദേശികളുടെ സജീവ പങ്കാളിത്വം. റഷ്യയിൽ നിന്നുള്ള ആർ ടോം, റോമാൻ, എൽനോറ, ഓസ്ട്രേലിയയിലെ എല്ലി, നെതർലന്റിലെ ഇഗ്നോ എന്നിവരാണ് ഗ്രീൻ ആയ്യൂർവ്വേദ ആശുപത്രി ഡോക്ടർമാരായ, ഡോ. ആതിര, ഡോ.അമ്യത ,സ്റ്റാഫ് സജീഷ് എന്നിവരുടെ സഹായത്തോടെ പൂഴിത്തല മുതൽ കിരീ തോട് വരെയുള്ള കടൽ തീരം ശുചീയാക്കുവാൻ നാട്ടുകാരോടൊപ്പം പങ്ക് ചേർന്നത്.

<strong>എസ്എസ്എൽസി പരീക്ഷ കാലുകൊണ്ടെഴുതി... കരസ്ഥമാക്കിയത് ഫുൾ എ പ്ലസ്, ദേവിയെ കാൺ മന്ത്രി കെടി ജലീൽ മലപ്പുറത്തെത്തി!!</strong>എസ്എസ്എൽസി പരീക്ഷ കാലുകൊണ്ടെഴുതി... കരസ്ഥമാക്കിയത് ഫുൾ എ പ്ലസ്, ദേവിയെ കാൺ മന്ത്രി കെടി ജലീൽ മലപ്പുറത്തെത്തി!!

ആയൂർവ്വേദ ചികിൽസക്ക് വന്ന വിദേശികൾ പത്ര വാർത്ത കണ്ടതിനെ തുടർന്നാണ് സ്വയം മാലിന്യ നിർമാർജ്ജനത്തിന് മുന്നോട്ട് വന്നത്. മൽസ്യ തൊഴിലാളി പ്രിയേഷ് മാളിയക്കൽ തോണിയിൽ രണ്ട് കി.മി.ദൂരത്ത് വല വിരിച്ച് കടലിലെ പ്ളാസ്റ്റിക്കുകൽ തീരത്ത് എത്തിച്ചു.50 കിലോ വരുന്ന ഓരോ വലയിലെ മൽസ്യങ്ങളുടെ കൂടെ 13 കിലോ പ്ളാസ്സ്റ്റിക്ക് മാലിന്യമാണ് ലഭിച്ചത്. ഹരിത കർമ്മ സേന അംഗങ്ങൾ 100. കിലോയോളം കടൽ പ്ലാസ്റ്റിക്കുകൾ വേർതിരിച്ചും, കടൽ തീരത്ത് നിന്ന് നാലര ടൺ മാലിന്യങ്ങളും ശേഖരിച്ച് പ്ലാസ്റ്റിക്ക് ഷെഡ്രിംഗ് യൂണിറ്റിൽ പുനരുപയോഗത്തിനായി എത്തിച്ചു.

Cleaning

രാവിലെ ആരംഭിച്ച കടൽ ശുചീകരണ പ്രവർത്തി പഞ്ചായത്ത് വൈസ്പ്രസിഡന്റ് റീന രയരോത്ത് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി.ടി.ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പക്ടർ, മോളി, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കടൽതീരത്തെ വീടുകളിൽ ബോധവൽക്കരണ സന്ദേശം എത്തിച്ചു. ഹരിത കർമ്മ സേനയ്ക്ക് പ്ലാസ്റ്റിക്ക് ശേഖരിച്ച് നൽകേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് വീടുകളിൽ ജനപ്രതിനിധികളും, ഉദ്യോഗസ്ഥൻമാരും നേരിട്ട് പോയി കാര്യങ്ങൾ ബോധ്യപ്പെടുത്തി. കീരീതോടിന്റെ മാലിന്യം കെട്ടിയ ഭാഗം ജെ.സി.ബി.ഉപയോഗിച്ച് വ്യത്തിയാക്കി. രണ്ടാം ഘട്ട ശുചീകരണം മെയ്‌ 17 ന് നടക്കും.

Kozhikode
English summary
Foreigners participating in cleaning at kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X