കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സോണിയയെ മദാമ്മയെന്ന് വിളിച്ചയാള്‍ക്ക് അച്ചടക്കത്തെ കുറിച്ച് പറയാന്‍ എന്ത് അര്‍ഹത; മുരളിക്കെതിരെ അനില്‍കുമാര്‍

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് കെപി അനില്‍കുമാര്‍ പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ചാണ് അദ്ദേഹം പാര്‍ട്ടിവിട്ടത്. എന്നാല്‍ ഇപ്പോഴിതാ കെപി അനില്‍ കുമാറിന് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വമ്പന്‍ സ്വീകരണം ഒരുക്കിയിരിക്കുകയാണ് സിപിഎം. റെയില്‍വെ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി കെപി മോഹനന്‍, പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

1

റെയില്‍വെ സ്റ്റേഷനിലെ സ്വീകരണത്തിന് ശേഷം രാവിലെ ജില്ല കമ്മിറ്റി ഓഫീസില്‍ എത്തിയ അനില്‍കുമാറിന് സിപിഎം സ്വീകരണം നല്‍കി. സ്വീകരിത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച കെപി അനില്‍ കുമാര്‍ നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിച്ചു. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കെ സുധാകരന്‍, കെസി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ തുറന്നടിച്ചിരുന്നു.

2

എന്നാല്‍ ഇപ്പോഴിതാ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് നടന്ന പത്ര സമ്മേളനത്തിലും അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ചു. അച്ചടക്കത്തെ കുറിച്ച് തന്നോട് പറയാന്‍ കെ മുരളീധരന് ഒരു അര്‍ഹതയുമില്ലെന്ന് അനില്‍ കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ മദാമ്മ എന്ന് വിളിച്ച, അഹമ്മദ് പട്ടേലിനെ അലൂമിനയം പട്ടേല്‍ എന്ന് വിളിച്ച ആള്‍ക്ക് അച്ചടക്കത്തെ കുറിച്ച് പറയാന്‍ ഒരു അര്‍ഹതയുമില്ലെന്ന് അനില്‍ കുമാര്‍ പറഞ്ഞു. താന്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാരനല്ലെന്നും കേഡര്‍ പാര്‍ട്ടിയുടെ അച്ചടക്കം താനും ശീലിച്ചുവരികയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.

3

അതേസമയം, അനില്‍ കുമാറിന്റെ വരവ് കോഴിക്കോട് ജില്ലയില്‍ സിപിഎമ്മിന് ഗുണം ചെയ്യുമെന്നാണ് നേതാക്കള്‍ കരുതുന്നത്. അതുകൊണ്ട് തന്നെ അനില്‍ കുമാറിനെ പോലെയുള്ള നേതാക്കളെ ഏത് വിധേനയും പാര്‍ട്ടിയിലേക്ക് എത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അനില്‍ കുമാറിന്റെ പ്രവേശനം പരാമവധി ആളുകളില്‍ എത്തിക്കാനാണ് പാര്‍ട്ടി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് സൂചന.

എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍

4

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അനില്‍ കുമാര്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ജില്ലയിലെ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തല്‍ നടത്തേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ അത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കുമെന്നാണ് അദ്ദേഹം സൂചന നല്‍കിയത്.

5

ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളെ കുറിച്ച് ഒരുപാട് അഴിമതിക്കഥകള്‍ വരാനുണ്ടെന്നാണ് അനില്‍ കുമാര്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തില്‍ ക്രമക്കേട് നടന്നെന്ന് അനില്‍ കുമാര്‍ പറയുന്നു. ആദ്യ ഫണ്ട് വിതരണം അറിഞ്ഞിരുന്നു. വിതരണം ചെയ്തു. എന്നാല്‍ പിന്നീട് ഫണ്ട് വന്നതോ കൊടുത്തതോ താന്‍ അറിഞ്ഞിട്ടില്ല. തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നും കെപിസിസി ഫണ്ട് വിയോഗത്തില്‍ പരിശോധന വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

6

കൂടാതെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് അനില്‍ കുമാര്‍ അഭിമുഖത്തിനിടെ ഉന്നയിച്ചത്, ഇന്നത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വിശ്വാസ്യത എന്താണെന്നും അനില്‍ കുമാര്‍ ചോദിച്ചിരുന്നു. കൂടെ നിന്നവന്‍ അധികാരത്തിന് വേണ്ടി രായ്ക്ക്രാമാനം ചാടിപ്പൊകുകയാണ്. അവനെ എങ്ങനെ വിശ്വസിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍. കൂടെ കിടന്ന് ഉറങ്ങാന്‍ പറ്റുമോ എന്നും അനില്‍ കുമാര്‍ ചോദിച്ചിരുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ കോണ്‍ഗ്രസ് വിടുന്ന ആറാമത്തെ മുതിര്‍ന്ന നേതാവാണ് കെപി അനില്‍കുമാര്‍. ഇതിന് മുമ്പ് പാര്‍ട്ടിവിട്ട പിഎസ് പ്രശാന്തും സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.

ഫാത്തിമ തെഹ്ലിയയെ ബിജെപിയിലെത്തിക്കാൻ സുരേഷ് ഗോപി, മോദിയുമായി കൂടിക്കാഴ്ച വാഗ്ദാനം, മറുപടി ഇങ്ങനെഫാത്തിമ തെഹ്ലിയയെ ബിജെപിയിലെത്തിക്കാൻ സുരേഷ് ഗോപി, മോദിയുമായി കൂടിക്കാഴ്ച വാഗ്ദാനം, മറുപടി ഇങ്ങനെ

സ്വരാജിനെ സിപിഐയും കാലുവാരിയെന്ന് സിപി​എം: പെരുമ്പാവൂരില്‍ പണി തന്നത് സിപിഎം എന്ന് കേരള കോണ്‍ഗ്രസുംസ്വരാജിനെ സിപിഐയും കാലുവാരിയെന്ന് സിപി​എം: പെരുമ്പാവൂരില്‍ പണി തന്നത് സിപിഎം എന്ന് കേരള കോണ്‍ഗ്രസും

Recommended Video

cmsvideo
Congress leader KP Anilkumar quits party, joins CPM

Kozhikode
English summary
Former Congress Leader KP Anil Kumar criticizes K Muraleedharan MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X