'ഗുരുവായൂരില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ട്'; ആര്‍എസ്എസ് വേദിയില്‍ ലീഗ് മുന്‍ എംഎല്‍എ കെഎന്‍എ ഖാദര്‍
മലപ്പുറം: മുസ്ലീം ലീഗ് മുന്‍ എം എല്‍ എ കെ എന്‍ എ ഖാദര്‍ ആര് എസ് എസ് വേദിയില്‍. കോഴിക്കോട് കേസരിയില്‍ സ്നേഹബോധി സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. കെ എന്‍ എ ഖാദറിനെ ആര് എസ് എസ് ദേശീയ നേതാവ് ജെ നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്ന് വേദിയില്‍ കെ എന്‍ എ.ഖാദര്‍ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരില്‍ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ആര് എസ് എസിന്റെ നേരിട്ടുള്ള പരിപാടിയിലാണ് കെ എന്‍ എ ഖാദര്‍ പങ്കെടുത്തത്. ഭഗവത് ഗീതയെയും ബുദ്ധനെയും ഉദ്ധരിച്ച് ആര് എസ് എസ് ബൗദ്ധികാചാര്യന്‍ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്താണ് കെ എന്‍ എ ഖാദറിന്റെ പ്രസംഗം. ഇതിനിടെയാണ് ഗുരുവായൂരില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിച്ചില്ലെന്നും കാണിക്ക അര്‍പ്പിക്കാനെ കഴിഞ്ഞുള്ളൂ. അകത്ത് കയറാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിലെ നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോള്‍ പാകാന്‍ സാധിക്കുന്നില്ല. എന്തുകൊണ്ടാണ് ഗുരുവായൂരില്‍ പ്രവേശിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, കെ എന്‍ എ ഖാദര്‍ അടുത്തിനിടെയാണ് ലീഗ് നേതൃത്വവുമായി അസ്വരസ്യത്തിലായിരുന്നു. ഇപ്പോഴത്തെ ആര് എസ് എസ് വേദിയിലെ സാന്നിദ്ധ്യം പുതിയ പാര്‍ട്ടി തേടാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന നിരീക്ഷണവും ഉയരുന്നുണ്ട്. ആര് എസ് എസിന്റെ ബൗദ്ധിക കാഴ്ചപ്പാടുകളെ വിപുലീകരിക്കേണ്ടതിന്റെ ആവശ്യ കഥ ചൂണ്ടിക്കാട്ടുന്ന പ്രസംഗമാണ് കെ എന്‍ എ ഖാദര്‍ നടത്തിയത്.