Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ എംഎല്‍എയും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ സി മായിന്‍കുട്ടി അന്തരിച്ചു

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ സി മോയിന്‍കുട്ടി അന്തരിച്ചു. കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. 1996 ല്‍ കൊടുവള്ളിയില്‍ നിന്നാണ് ആദ്യമായി വിജയിക്കുന്നത്. 2001-2006, 2011-16 കാലത്തും തിരുവമ്പാടി മണ്ഡലത്തെ പ്രതിനിധീകരിച്ചു. താമരശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു.

ആറുമാസമായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് താമരശ്ശേരി അണ്ടോണ ജുമുഅ മസ്ജിദില്‍. പിതാവ് : പരേതനായ പി. സി അഹമ്മദ് കുട്ടി ഹാജി. മാതാവ് : കുഞ്ഞിമാച്ച, ഭാര്യ: പയേരി കദീജ, മക്കള്‍ : അന്‍സാര്‍ അഹമ്മദ്, മുബീന, ഹസീന. മരുമക്കള്‍ :എംപി മുസ്തഫ (അരീക്കോട് ),എന്‍. സി അലി (നരിക്കുനി ) യു. സി ആയിഷ.

c mayikutty

സി മോയിന്‍കുട്ടി അനുസ്മരം: കെപിഎ മജീദ്

പാർട്ടിയിൽ സജീവമായ കാലംതൊട്ടേ സി. മോയിൻകുട്ടിയെ അറിയാം. പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം പിന്തുടർന്ന് വിദ്യാർത്ഥി, യുവജന രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം അക്ഷരാർത്ഥത്തിൽ ഒരു മുന്നണിപ്പോരാളിയായിരുന്നു. ഒരു നേതാവിനു വേണ്ട ഗുണങ്ങളിൽ പ്രധാനം മുന്നിൽനിന്ന് നയിക്കാനുള്ള ശേഷിയാണ്. അത് അദ്ദേഹത്തിനുണ്ടായിരുന്നു. യൂത്ത്‌ലീഗിൽ പ്രവർത്തിക്കുന്ന കാലത്തുതന്നെ സമരമുഖങ്ങളിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. പറയാനുള്ള കാര്യം ആരുടെ മുഖത്തുനോക്കിയും പറയാനുള്ള തന്റേടം കാണിച്ച വ്യക്തിത്വമായിരുന്നു. സി. മോയിൻകുട്ടിയുടെ വിയോഗം മുസ്‌ലിംലീഗ് പാർട്ടിക്ക് വലിയ നഷ്ടമാണ്. അല്ലാഹു മഅ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ. ആമീൻ.
-കെ.പി.എ മജീദ്

Recommended Video

cmsvideo
    India trying to make indigenous vaccine | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+