Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം കടന്നുപോകുന്നത് പ്രത്യേക സാഹചര്യത്തിലൂടെ: ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍

കോഴിക്കോട്: രാജ്യം പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ദേശീയതയെ ഉദാത്തമായ സങ്കല്‍പ്പത്തില്‍ നിന്നു മാറ്റി സങ്കുചിതമാക്കുകയാണ് ചിലരെന്നും ഇത് അപകടകരമാണെന്നും ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി പറഞ്ഞു. ചരിത്രത്തിനും പാരമ്പര്യത്തിനും എതിരാണത്. മതമോ ജാതിയോ ന്യൂനപക്ഷ ഭൂരിപക്ഷമോ നോക്കിയല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ഇവിടെ ജനിച്ച എല്ലാവര്‍ക്കും തുല്ല്യ അവകാശമുണ്ട്. മുസ്്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ന്യൂനളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഇ അഹമ്മദ് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ദേശീയതയെ കുറിച്ച് കൃത്യമായ ധാരണ ഇ അഹമ്മദിന് ഉണ്ടായിരുന്നു. അതിന്റെ ആഴം മനസ്സിലാക്കിയതുകൊണ്ടാണ് പാര്‍ലമെന്റിലും ഐക്യരാഷ്ട്ര സഭയിലും സ്വകാര്യ സംഭാഷണങ്ങളിലുമെല്ലാം രാജ്യതാല്‍പര്യത്തിന് വിപരീതമായത് ഒരിക്കല്‍ പോലും അദ്ദേഹം പറഞ്ഞില്ലെന്നും പി.ഡി.ടി ആചാരി കൂട്ടിച്ചേര്‍ത്തു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കലാപത്തിന് ഇരയാകുന്നവര്‍ക്കും വേണ്ടിയെല്ലാം അവസാന ശ്വാസം വരെയും പോരാടിയ കര്‍മ്മയോഗിയായിരുന്നു ഇ അഹമ്മദെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുസ്്‌ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

kozhikode

മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു. സമാജ് വാദി പാര്‍ട്ടി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും മുന്‍ എം.പിയുമായ അബു ആസിം അസ്മി എം.എല്‍.എ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ഇരട്ട നീതിയും അനീതിയുമാണ് രാജ്യത്ത് നടക്കുന്നത്. 1992-1993 കാലത്ത് മുംബൈയിലുണ്ടായ കലാപത്തെ കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പോലും നോക്കുകുത്തിയാക്കി. അതില്‍ കൊല്ലപ്പെട്ട മുസ്്‌ലിംകളല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം വീതം നല്‍കി. വീണ്ടും ആനുകൂല്ല്യങ്ങള്‍ നല്‍കാന്‍ മോദി സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നു.

രാജ്യമാകെ അസഹിഷ്ണുതയും ഭയവും വര്‍ധിക്കുമ്പോള്‍ കേരളത്തില്‍ മാത്രമാണ് മുസ്്‌ലിം ന്യൂനപക്ഷത്തിന് അഭിമാനകരമായ അവസ്ഥയെന്ന് മുസ്്‌ലിം ന്യൂനപക്ഷത്തിന് കേരളത്തില്‍ നിര്‍ഭയത്വം നല്‍കിയ മുസ്്‌ലിം ലീഗിനെ അവാദ്യം ചെയ്യുന്നതായും അസ്മി കൂട്ടിച്ചേര്‍ത്തു. മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, സംസ്ഥാന ഭാരവാഹികളായ പി.കെ.കെ ബാവ, എം.സി മായിന്‍ഹാജി, ടി.പി.എം സാഹിര്‍, കെ.എസ് ഹംസ, ബീമാപള്ളി റഷീദ്, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, ദളിത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, എം.എ റസാഖ് മാസ്റ്റര്‍, പാറക്കല്‍ അബ്ദുളള എം.എല്‍.എ, സി.കെ സുബൈര്‍, നജീബ് കാന്തപുരം സംസാരിച്ചു. മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം സ്വാഗതവും ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+