ലോഡ്ജിൽ താമസിപ്പിച്ച് ക്രൂരപീഡനം, കൊലപാതകം: നാലരവയസ്സുകാരി കൊല്ലപ്പെട്ട കേസ്; പ്രതിക്ക് ജീവപര്യന്തം
കോഴിക്കോട് : നാലര വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായി ആണ് നാലര വയസ്സുകാരി കൊല്ലപ്പെട്ടിരുന്നത്.
മൂന്നാര്‍ ദേവികുളം സ്വദേശി ബീന എന്ന ഹസീന(50) ആണ് കോടതി പിഴയും തടവ് ശിക്ഷ വിധിച്ചത്. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിൽകുമാറാണ് വിധി പറഞ്ഞത്. പ്രതി പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടുതൽ കഠിന തടവ് അനുഭവിക്കേണ്ടി വരും. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ഗണേഷന്‍ നിലവിൽ ഒളിവിലാണ്.

1991 നവംബറിൽ ആയിരുന്നു ക്രൂര ശാരീരിക പീഡനത്തിന് ഇരയായി നാലര വയസ്സുകാരി കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയിൽ നിന്നും ഏറ്റെടുത്ത് വളർത്താൻ എന്ന് പറഞ്ഞാണ് ബീന പെൺകുട്ടിയെ വാങ്ങിയത്. തുടർന്ന് കുട്ടിയുമായി ബീന കോഴിക്കോട് എത്തി. കേസിലെ ഒന്നാം പ്രതി ഗണേഷനും ബീനക്ക് ഒപ്പം ഉണ്ടായിരുന്നു.
വിവിധ ലോഡ്ജുകളിൽ പെൺകുട്ടിയെ താമസിപ്പിച്ചു. തുടർന്ന് ക്രൂരമായി പീഡിപ്പിച്ച് പരിക്കേൽപ്പിച്ച് കൊല്ലപ്പെടുകയാണ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 15 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നു. ഇതിന് പുറമേ 15 രേഖകളും രണ്ട് തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
കോഴിക്കോട് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.കെ. രാജ്‌മോഹന്‍, വി വി നാരായണന്‍. ടി എ. പീതാംബരന്‍, കെ സതീഷ് ചന്ദ്രന്‍ തുടങ്ങിയവർ ആണ് കേസിന്റെ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്ക്, കെ.മുഹസിന എന്നിവര്‍ ഹാജരായി.












Click it and Unblock the Notifications