കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെന്നായക്കൂട്ടം കൊന്ന മലമാനിന്റെ ഇറച്ചി കടത്തിയവർ അറസ്റ്റിൽ, സംഭവം കോഴിക്കോട് മുതുകാട്ടിൽ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് വനമേഖലയിൽ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ ചത്ത മലമാനിന്റെ ഇറച്ചി പങ്കിട്ട് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. പ്ലാന്റേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള പേരാമ്പ്ര എസ്റ്റേറ്റിന്റെ സി ഡിവിഷൻ പത്താം ഏരിയയിൽ ഒരാഴ്ച മുമ്പായിയിരുന്നു കേസിനാസ്പദമായ സംഭവം. ചെന്നായക്കൂട്ടം ഓടിച്ചുകൊണ്ടുവന്ന മലമാനാണ് ചത്തത്. ഇതിന്റെ ഇറച്ചി സ്ഥലത്തുണ്ടായിരുന്ന ചിലർ പങ്കിട്ടെടുത്തതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിനെതിരെ ഓണ്‍ലൈനില്‍ വംശീയ ആക്രമണംഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിനെതിരെ ഓണ്‍ലൈനില്‍ വംശീയ ആക്രമണം

പെരുവണ്ണാമൂഴി സ്വദേശി സുജീർബാബു (22), രഞ്ജിത്ത് ഗോപി (27), രാഗേഷ് രാജൻ (32), സനോജ് കുര്യൻ (44) എന്നിവരെയാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അഖിൽ നാരായണനും സംഘവും അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഓട്ടോറിക്ഷയും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

arrested-15374

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് സംശയം. ഇതു സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി.പി. മസൂദ്, ഫോറസ്റ്റർ സി. കണ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. ദേവാനന്ദൻ, കെ.ടി. ലത്തീഫ് എന്നിവരും പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു. ചക്കിട്ടപാറ മുതുകാട് വനമേഖലയിൽ നേരത്തെയും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. വാഹനമിടിച്ചു ചത്ത കാട്ടുപോത്തിന്റെ ഇറച്ചി പങ്കിട്ട സംഭവത്തിൽ പ്രദേശവാസികൾ ചിലർ അറസ്റ്റിലായിരുന്നു.

Kozhikode
English summary
Four arrested in carrying flesh of Wild animal in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X