കോഴിക്കോട്ട് 18 ദിവസത്തിനിടെ നാലുപേര്‍ക്ക് ഡെങ്കിപ്പനി, കൊതുകുനശീകരണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം
കോഴിക്കോട്: ജില്ലയില്‍ മേയ് ഒന്നുമുതല്‍ ഇതുവരെ നാല് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. 15 സംശയാസ്പദമായ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 14 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇക്കാലയളവില്‍ 106 സംശയാസ്പദ ഡെങ്കി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മരുതോങ്കര, കുണ്ടുതോട്, മണിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത്.
ഈഡിസ് കൊതുകുകള്‍ വളരുന്ന സാഹചര്യം ഇല്ലാതാക്കിയാല്‍ മാത്രമേ ഇത്തരം രോഗങ്ങളെ ഫലപ്രദമായി തടയാന്‍ കഴിയൂവെന്നും ഇതിനായി ഉറവിട നശീകരണ പ്രവര്‍ത്തനം ശക്തമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇപ്പോള്‍ നടക്കുന്ന മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ- സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടെയും സജീവ സാന്നിദ്ധ്യവും സഹകരണവും ഉറപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകരുടേയും മറ്റു ജീവനക്കാരുടേയും നേതൃത്വത്തില്‍ പ്ലാന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

പകര്‍ച്ച വ്യാധി പ്രതിരോധത്തിനായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും പങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. എല്ലാ സ്ഥാപനങ്ങളും പരിസരവും ശുചിയാക്കാന്‍ സ്ഥാപനമേധാവികള്‍ മുന്‍കൈ എടുക്കണം.
വാര്‍ഡ് മെംബര്‍ മാരുടേയും മറ്റ് ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ വാര്‍ഡു തലത്തില്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് ഗൃഹസന്ദര്‍ശനം നടത്തുകയും വീടും പരിസരവും വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയും വേണം. അലക്ഷ്യമായി വലിച്ചെറിയുന്ന പൊട്ടിയ പാത്രങ്ങള്‍, ചിരട്ടകള്‍, ടയറുകള്‍, കുപ്പികള്‍ മുട്ടത്തോട് തുടങ്ങിയ കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലും കവുങ്ങിന് തോട്ടങ്ങളിലെ പാളകളിലും മഴവെളളം തങ്ങിനില്ക്കാതെ സൂക്ഷിക്കണമെന്ന് ഡിഎം ഒ അറിയിച്ചു. പൊതുസ്ഥലങ്ങളിലും മാര്‍ക്കറ്റിലും അങ്ങാടികളിലും മാലിന്യം കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അത് ശാസ്ത്രീയമായ രീതിയില്‍ സംസ്കരിക്കുന്നതിന് ത്രിതല പഞ്ചായത്തുകള്‍ ശ്രദ്ധിക്കണമെന്നും ഡിഎംഒ അറിയിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications