കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് 18 ദിവസത്തിനിടെ നാലുപേര്‍ക്ക് ഡെങ്കിപ്പനി, കൊതുകുനശീകരണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ മേയ് ഒന്നുമുതല്‍ ഇതുവരെ നാല് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. 15 സംശയാസ്പദമായ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 14 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇക്കാലയളവില്‍ 106 സംശയാസ്പദ ഡെങ്കി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മരുതോങ്കര, കുണ്ടുതോട്, മണിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത്.

കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ടു; മുഖം വികൃതമാക്കി... മൃതദേഹം പാലത്തിനടിയില്‍!!കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ടു; മുഖം വികൃതമാക്കി... മൃതദേഹം പാലത്തിനടിയില്‍!!

ഈഡിസ് കൊതുകുകള്‍ വളരുന്ന സാഹചര്യം ഇല്ലാതാക്കിയാല്‍ മാത്രമേ ഇത്തരം രോഗങ്ങളെ ഫലപ്രദമായി തടയാന്‍ കഴിയൂവെന്നും ഇതിനായി ഉറവിട നശീകരണ പ്രവര്‍ത്തനം ശക്തമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇപ്പോള്‍ നടക്കുന്ന മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ- സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടെയും സജീവ സാന്നിദ്ധ്യവും സഹകരണവും ഉറപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകരുടേയും മറ്റു ജീവനക്കാരുടേയും നേതൃത്വത്തില്‍ പ്ലാന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

-dengue-61

പകര്‍ച്ച വ്യാധി പ്രതിരോധത്തിനായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും പങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. എല്ലാ സ്ഥാപനങ്ങളും പരിസരവും ശുചിയാക്കാന്‍ സ്ഥാപനമേധാവികള്‍ മുന്‍കൈ എടുക്കണം.

വാര്‍ഡ് മെംബര്‍ മാരുടേയും മറ്റ് ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ വാര്‍ഡു തലത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഗൃഹസന്ദര്‍ശനം നടത്തുകയും വീടും പരിസരവും വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയും വേണം. അലക്ഷ്യമായി വലിച്ചെറിയുന്ന പൊട്ടിയ പാത്രങ്ങള്‍, ചിരട്ടകള്‍, ടയറുകള്‍, കുപ്പികള്‍ മുട്ടത്തോട് തുടങ്ങിയ കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലും കവുങ്ങിന്‍ തോട്ടങ്ങളിലെ പാളകളിലും മഴവെളളം തങ്ങിനില്‍ക്കാതെ സൂക്ഷിക്കണമെന്ന് ഡിഎം ഒ അറിയിച്ചു. പൊതുസ്ഥലങ്ങളിലും മാര്‍ക്കറ്റിലും അങ്ങാടികളിലും മാലിന്യം കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അത് ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുന്നതിന് ത്രിതല പഞ്ചായത്തുകള്‍ ശ്രദ്ധിക്കണമെന്നും ഡിഎംഒ അറിയിച്ചു.

Kozhikode
English summary
. Four infected with Dengue during 18 days in Kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X