Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഷിഗെല്ല രോഗഭീതിയിൽ: നാല് പേർക്ക് രോഗബാധ, ഒരുമരണം!!

കോഴിക്കോട്: കൊറോണ വൈറസ് ഭീതിക്കിടെ ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. നാല് പേർക്ക് രോഗം ബാധിക്കുകയും ഒരാൾ മരണമടയുകയും ചെയ്തിട്ടുണ്ട്. മുണ്ടിക്കൽത്താഴം, ചെലവൂർ മേഖലയിലായി 25 പേർക്ക് ഇതിനകം രോഗലക്ഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി മുന്നോട്ടുപോകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം മുഖേനയും ഷിഗെല്ല രോഗം പടരാം. കടുത്ത പനിയും വയറുവേദനയും ഛർദ്ദിയും വയറിളക്കവുമാണ് രോഗലക്ഷണങ്ങൾ. രോഗം ബാധിച്ചവരുമായി നേരിട്ട് സമ്പർക്കത്തിൽ വന്നാൽ ഏഴ് ദിവസത്തിനുള്ളിൽ തന്നെ രോഗ ലക്ഷണങ്ങളും പ്രകടമായിത്തുടങ്ങും.

shigella4-1532

കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വ്യക്തിശുചിത്വം പാലിക്കുക, ചൂടോടെയുള്ള ഭക്ഷണം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക എന്നിവയാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രതിരോധമാർഗ്ഗങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+