കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വലിയ പിഴ ചുമത്തി രസീതില്‍ കാണിക്കാതെ വെട്ടിപ്പ്, കൈക്കൂലി; മെഡിക്കല്‍ കോളെജ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

കോഴിക്കോട്: നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന മെഡിക്കല്‍ കോളെജ് എസ്‌ഐ എ. ഹബീബുല്ലയ്ക്ക് സസ്‌പെന്‍ഷന്‍. ഇത്തവണ കൈക്കൂലി വാങ്ങിയ സംഭവങ്ങളിലാണ് സസ്‌പെന്‍ഷന്‍. വിവിധ കൈക്കൂലി കേസുകളില്‍ ഹബീബുല്ലയുടെ പങ്ക് വ്യക്തമായതായി സിറ്റി പൊലീസ് കമ്മിഷണര്‍ കെ. സഞ്ജയ് കുമാര്‍ ഗുരുദീന്‍ അറിയിച്ചു.

കൈക്കൂലി വാങ്ങി എസ്‌ഐ കേസുകള്‍ ഒതുക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. തുടര്‍ന്നു രഹസ്യാന്വേഷണ സംഘം എസ്‌ഐയുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കമ്മിഷണര്‍ക്കു സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണറുടെ നടപടി.

mc

വാഹന പരിശോധനയ്ക്കിടെ വലിയ പിഴ ചുമത്തുകയും തുടര്‍ന്നു രസീതില്‍ തുക കുറച്ചു വെട്ടിപ്പു നടത്തുന്നതായും പരാതിയുണ്ട്. മുന്‍പും എസ്‌ഐക്കെതിരെ വിവിധ പരാതികള്‍ ഉയര്‍ന്നിരുന്നു. 2017ല്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ അനിശ്ചിതകാല ഉപവാസം ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ഇപ്പോള്‍ മനുഷ്യാവകാശ കമ്മിഷന്റെ കേസ് നടക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ സംഭവത്തില്‍ സസ്‌പെന്‍ഷന്‍.
Kozhikode
English summary
Medical College SI Suspended, Fraud, bribe in penalty charge, SI Suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X