കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷി നടത്താതെ പണം തട്ടിപ്പ്: നടപടിക്കെതിരെ കൃഷിഭവനിലേക്ക് കര്‍ഷക സംഘത്തിന്റെ മാര്‍ച്ച്

  • By Desk
Google Oneindia Malayalam News

വടകര: ആയഞ്ചേരി കൃഷി ഭവന്റെ കീഴിലുള്ള ആയഞ്ചേരി നെല്ലുത്പാദക സമിതി കൃഷി നടത്താതെ പണം തട്ടിപ്പ് നടത്തിയ നടപടിക്കെതിരെ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൃഷിഭവൻ ഓഫീസിലേക്ക് മാർച്ച് നടത്തി.കൃഷി നടത്താതെ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ആയിരകണക്കിന് രൂപ തട്ടിയെടുത്തത് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് പണം തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കണമെന്നും കർഷക സംഘം ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.ബാലറാം മാർച്ച് ഉൽഘാടനംചെയ്തു. ടി.വി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.കെ.സോമൻ,എ.കെ.ഷാജി,ടി.പി.ദാമോദരൻ,എം.കെ.നാണു,കണ്ടോത്ത് ശശി എന്നിവർ പ്രസംഗിച്ചു.കെ.മോഹനൻ,സി.ഹരിദാസ്,പി.റിജേഷ്,നൊച്ചാട്ട് നാണു, എൻ .കെ.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

ക്ഷേമ പെന്‍ഷന്‍ വിതരണം ഇപ്പോഴും കാര്യക്ഷമമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡാറ്റാ എന്‍ട്രി ചെയ്യുന്നത്
ഇത് വരെ അവസാനിച്ചിട്ടില്ലെന്നും എന്‍പിഎം നഫ്‌സര്‍ ഉന്നയിച്ചു. കുടിവെള്ള വിതരണത്തില്‍ അപാകത വന്നത് വൈദ്യുതി ഇല്ലാത്ത പ്രശ്‌നം മൂലമാണെന്ന് ചെയര്‍മാന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇതല്ലാതെ മറ്റു പ്രശ്‌നമാണെങ്കില്‍ അവരുമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് ഉള്‍പ്പെടുയുള്ളവയുടെ വില്‍പന തടയാനായി ആരോഗ്യ വിഭാഗത്തെ ചുമതലപ്പെടുത്തും.

krishibhavan-

ക്ഷേമ പെന്‍ഷന്‍ വിതരണ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിലേക്ക് മുമ്പ് അയച്ച പോലത്തെ ഒരു അപേക്ഷ വീണ്ടും അയക്കാമെന്നും, കാര്യങ്ങള്‍ ദ്രുതഗതിയിലാക്കാമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. കോട്ടപറമ്പ് നവീകരണവുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥലത്തെ മണ്ണ് പരിശോധന നടന്നു വരുന്നതായി ചെയര്‍മാന്‍ അറിയിച്ചു. ഇതിനായി അമ്പതിനായിരം രൂപയാണ് മണിയൂര്‍ എഞ്ചിനീയറിംഗ് കോളജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് എത്രയും പെട്ടെന്ന് നല്‍കി നടപടിക്രമങ്ങള്‍ സ്പീഡ് ചെയ്യുമെന്നും ചെയര്‍മാന്‍ അറിയിച്ചു. യോഗത്തില്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് വെസ് ചെയര്‍പേഴ്‌സണ്‍ പീ ഗീത, ഇ അരവിന്ദാക്ഷന്‍, വി ഗോപാലന്‍ മാസ്റ്റര്‍, എംപി അഹമ്മദ്, ടി കേളു, പി സഫിയ എന്നിവർ സംസാരിച്ചു.

English summary
Fraud in Krishibhavan activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X