കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇത് ബാലകൃഷ്ണന്‍ എടക്കയിലിന്‍റെ മാതൃക; കുഞ്ഞു മനസ്സുകളിലേക്ക് പ്രകൃതി സ്‌നേഹവും മനുഷ്യ സ്‌നേഹവും വളര്‍ത്താന്‍ എല്ലാ സ്‌കൂള്‍ ലൈബ്രറികള്‍ക്കും സൗജന്യ പുസ്തകം

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : എല്ലാ സ്‌കൂള്‍ ലൈബ്രറികള്‍ക്കും സൗജന്യമായി പുസ്തകം നല്‍കി ബാലകൃഷ്ണന്‍ എടക്കയില്‍ മാതൃകയായി.വായനാ വാരത്തില്‍ പേരാമ്പ്ര ഉപജില്ലയിലെ എല്ലാ സ്‌കൂള്‍ ലൈബ്രറികള്‍ക്കും സ്വന്തമായി രചിച്ച കുട്ടികളുടെ നോവല്‍ സൗജന്യമായി നല്‍കി കിഴിഞ്ഞാണ്യം എഎല്‍പി സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച ബാലകൃഷ്ണന്‍ എടക്കയില്‍ മാതൃകയായി.

കുഞ്ഞു മനസ്സുകളിലേക്ക് പ്രകൃതി സ്‌നേഹവും മനുഷ്യ സ്‌നേഹവും ഒരു പോലെ പകര്‍ന്നു നല്‍കുന്ന ലളിതമായ ആഖ്യാനശൈലി സ്വീകരിച്ച കണിക്കൊന്നയും കണ്ടല്‍കാടുകളും എന്ന കുട്ടികളുടെ നോവലാണ് ലൈബ്രറികള്‍ക്കായ് നല്‍കുന്നത്.

news

ഇതിന്റെ ഉദ്ഘാടനം ബാലകൃഷ്ണന്‍ എടക്കയിലില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. ഗോപാലന്‍ നിര്‍വ്വഹിച്ചു. പേരാമ്പ്ര ബിപിഒ കെ.വി. വിനോദന്‍ , ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ എം.സുഭാഷ്, ഷിബു മാത്യു എന്നിവര്‍ സംസാരിച്ചു.

Kozhikode
English summary
free books to all school library
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X