കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണയ്ക്കെതിരെ പോരാടുന്നവർക്ക് ​ദാഹജലമെത്തിക്കാൻ 'ജല'യുമായി കൈകോർത്ത് കോഴിക്കോട് ന​ഗരസഭ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇനി കോഴിക്കോട് കുടിവെള്ളം കിട്ടാതിരിക്കില്ല. നഗരസഭയുടേയും കുടുംബശ്രീയുടേയും സഹകരണത്തോടെ ആവിഷ്കരിച്ച 'ജല' മൊബൈൽ ആപ്പ് വഴി ആണ് ഇത് സാധ്യമാക്കുന്നത്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസുകാർ, സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കെല്ലാം ജല ആപ്പ് വഴി സൌജന്യമായി കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയ്ക്കാണ് ധാരണയായിട്ടുള്ളത്. കോഴിക്കോട് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

Jala App

നമ്മുടെ കോഴിക്കോട് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവർക്ക് ഇനി ദാഹജലം കിട്ടാതിരിക്കില്ല. ന​ഗരസഭയുടെയും കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജല മൊബൈൽ ആപ്പ് വഴിയുള്ള കുടിവെള്ള വിതരണ പദ്ധതി ഇവർക്ക് തീർത്തും സൗജന്യമായി ദാഹജനല ലഭ്യമാക്കും. പൊലീസുകാർ, ഇതര സർക്കാർ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ‌, അണുവിമുക്തമാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ, കൊറോണ വിരു​ദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ആരോ​ഗ്യ പ്രവർത്തകർ എന്നിവർക്കെല്ലാം ജല ആപ്പ് വഴി സൗജന്യമായി ദാഹജലമെത്തിക്കാൻ ധാരണയായിട്ടുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവർക്ക് ജല ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ദാഹജലം ഓർഡർ ചെയ്യാവുന്നതാണ്. ന​ഗരസഭ പരിധിയിൽ എവിടെയാണെങ്കിലും ജല വളണ്ടിയേഴ്സ് ദാഹജലവുമായി നിങ്ങൾക്ക് മുന്നിലെത്തും. ജല ആപ്പ് വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിനായി ഉപയോ​ഗിക്കുന്ന കുപ്പികൾ വളണ്ടിയേഴ്സ് തന്നെ പിന്നീട് സഹാമഹരിച്ച് പ്രകൃതിക്ക് ദോഷം തട്ടാത്ത രീതിയിൽ സംസ്കരിക്കും. ഇതിനായി ബോട്ടിൽ കളക്ഷൻ പൊയിന്റുകൾ ന​ഗരസഭയുടെ വിവിധ ഭാ​ഗങ്ങളിൽ സ്ഥാപിക്കും.

കുടുംബശ്രീയുടെ തീർത്ഥം പദ്ധതിയുമായി സഹകരിച്ചാണ് ജല കുടിവെള്ള വിതരണം നടത്തുന്നത്. കോഴിക്കോട് ന​ഗരസഭാ പരിധിയിൽ ചിലവ് കുറഞ്ഞ രീതിയിൽ ശുദ്ധമായ കുടിവെള്ളം വിതരണം ഉറപ്പു വരുത്തുന്നതിന്റെ ഭാ​ഗമായി ഉടലെടുത്ത പദ്ധതിയാണ് തീർത്ഥം. കുടുംബശ്രീ അം​ഗങ്ങളാണ് തീർത്ഥത്തിന്റെ പൂർണമേൽനോട്ടം വഹിക്കുന്നത്. തീർത്ഥത്തിന്റെ പ്ലാന്റിൽ ശുദ്ധീകരിക്കുന്ന കുടിവെള്ളം ജല ആവിശ്യക്കാരിലേക്ക് എത്തിക്കും. സന്നദ്ധ പ്രവർത്തകർക്ക് മാത്രമല്ല ന​ഗരസഭാ പരിധിയിലുള്ള ആർക്കും ജല ആപ്പ് വഴി ദാഹജലം ഓർഡർ ചെയ്യാവുന്നതാണ്.

വെള്ളം ശുദ്ധീകരിക്കുന്നതിനും വിതരണത്തിനുമായി വളരെ ചെറിയ തുക മാത്രമായിരിക്കും ജല ഈടാക്കുക. കുപ്പിവെള്ള മേഖലയിൽ വലിയ തോതിലുള്ള ചൂഷണങ്ങളാണ് ഇക്കാലത്ത് നടക്കുന്നത്. നിലവിൽ 20 രൂപയാണ് ഒരു ലിറ്റർ വെള്ളത്തിന് കടകളിൽ ഈടാക്കുന്നത്, 20 ലിറ്ററിന്റെ ക്യാൻ ബോട്ടിലുകൾക്ക് 60 രൂപയുമാണ് വില. എന്നാൽ ജല ആപ്പീലൂടെ ഇത് യഥാക്രമം 10, 30 രൂപ നിരക്കിൽ ലഭ്യമാകും. പൊലീസുകാർക്കോ, കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മറ്റുള്ളവർക്കോ ആപ്പിലൂടെ പൂർണമായും സൗജന്യ നിരക്കിൽ കുടിവെള്ളം ഓർഡർ ചെയ്യാവുന്നതാണ്.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജല പ്ലേ സ്റ്റോറുകളിൽ ലഭ്യമാവാൻ 7 ദിവസത്തെ കാലതാമസമെടുക്കും. നിലവിൽ www.jalawater.in ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ജലയുടെ വെബ്സൈറ്റിൽ നിന്നും .APK ഫയൽ ഡൗൺലോഡ് ചെയ്ത ശേഷം ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ആൻഡ്രോയിഡ് ഫോണുകളിൽ unknown sources നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള പെർമിഷൻ നൽകിയ ശേഷം ഇവ ഇൻസ്റ്റാൾ ചെയ്യാം. ആപ്ലിക്കേഷൻ നൂറ് ശതമാനവും സുരക്ഷിതമാണ്.

ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ https://jalawater.in/ ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് : 8547287239

Recommended Video

cmsvideo
ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam

കൊറോണ വിരുദ്ധ കാലഘട്ടങ്ങളിലും വരും ദിവസങ്ങളിൽ ശുദ്ധവും സുരക്ഷിതവുമായി ദാഹജലം കുറഞ്ഞ ചിലവിൽ ന​ഗരസഭാ പരിധിയിലുള്ള എല്ലാവരിലേക്കും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നമുക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ദാഹ​ജലമില്ലാതെ വലയുകയും അരുത്. മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പോരാടാം.

Kozhikode
English summary
Free drinking water for Covid-19 Defence Force through Jala App
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X