കൊവിഡ് പരിശോധനയ്ക്ക് പോവാന്‍ സൗജന്യ വാഹന സര്‍വീസുമായി യുവാക്കളുടെ കൂട്ടായ്മ
കോഴിക്കോട്: കോവിഡ് വ്യാപനം ശക്തമാവുന്ന സാഹചര്യത്തില്‍ ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്ക് പരിശോധനയക്ക് പോവാന്‍ സൗജന്യ വാഹന സേവനം ഏര്‍പ്പാടാക്കി യുവാക്കളുടെ കൂട്ടായ്മ. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തില്‍ ടി പൈക്കോ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സൗജന്യ വാഹന സേവനം ഏര്‍പ്പാടാക്കിയിരിക്കുന്നത്. പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും നിരവധി പേരാണ് ക്വാറന്‍റീനില്‍ കഴിയുന്നത്.
ഇവര്‍ പരിസോധനയ്ക്കായി ആശുപത്രിയിലേക്ക് പോവുമ്പോഴും തിരികെ വരുമ്പോഴും വലിയ തുകയാണ് പല വാഹന ഉടമകളും ഏര്‍പ്പാടാക്കുന്നതെന്ന പരാതി ശക്തമാണ്. ജോലി പോലും നഷ്ടപ്പെട്ട പലര്‍ക്കും ഈ തുക താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഈ സാഹചര്യത്തിലാണ് സൗജന്യ സേവനവുമായി ടി പൈക്കോ രംഗത്തിറങ്ങിയത്. കൂട്ടായ്മയില്‍ അംഗമായ ഒരാള്‍ തന്‍റെ വാഹനം പൂര്‍ണ്ണമായും ഇതിനായി വിട്ടു നല്‍കുകയായിരുന്നു.

പദ്ധതിയുടെ ഉദ്ഘാടനം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍വ്വഹിച്ചു. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് പരിശോധനകള്‍ക്ക് പോവാന്‍ ഇവരുടെ സേവനം തേടിയിരിക്കുന്നത്. ആവശ്യം പരിഗണിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വാഹനം രംഗത്തിറക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications