കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് പരിശോധനയ്ക്ക് പോവാന്‍ സൗജന്യ വാഹന സര്‍വീസുമായി യുവാക്കളുടെ കൂട്ടായ്മ

Google Oneindia Malayalam News

കോഴിക്കോട്: കോവിഡ് വ്യാപനം ശക്തമാവുന്ന സാഹചര്യത്തില്‍ ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്ക് പരിശോധനയക്ക് പോവാന്‍ സൗജന്യ വാഹന സേവനം ഏര്‍പ്പാടാക്കി യുവാക്കളുടെ കൂട്ടായ്മ. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തില്‍ ടി പൈക്കോ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സൗജന്യ വാഹന സേവനം ഏര്‍പ്പാടാക്കിയിരിക്കുന്നത്. പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും നിരവധി പേരാണ് ക്വാറന്‍റീനില്‍ കഴിയുന്നത്.

ഒടുവില്‍ ബീഹാറില്‍ ഡീല്‍ ഉറപ്പിച്ചു; 122 സീറ്റില്‍ ജെഡിയു, ബിജെപിക്ക് 121, ഔദ്യോഗിക പ്രഖ്യാപനം ഉടൻഒടുവില്‍ ബീഹാറില്‍ ഡീല്‍ ഉറപ്പിച്ചു; 122 സീറ്റില്‍ ജെഡിയു, ബിജെപിക്ക് 121, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ഇവര്‍ പരിസോധനയ്ക്കായി ആശുപത്രിയിലേക്ക് പോവുമ്പോഴും തിരികെ വരുമ്പോഴും വലിയ തുകയാണ് പല വാഹന ഉടമകളും ഏര്‍പ്പാടാക്കുന്നതെന്ന പരാതി ശക്തമാണ്. ജോലി പോലും നഷ്ടപ്പെട്ട പലര്‍ക്കും ഈ തുക താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഈ സാഹചര്യത്തിലാണ് സൗജന്യ സേവനവുമായി ടി പൈക്കോ രംഗത്തിറങ്ങിയത്. കൂട്ടായ്മയില്‍ അംഗമായ ഒരാള്‍ തന്‍റെ വാഹനം പൂര്‍ണ്ണമായും ഇതിനായി വിട്ടു നല്‍കുകയായിരുന്നു.

coronacontainment-

പദ്ധതിയുടെ ഉദ്ഘാടനം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍വ്വഹിച്ചു. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് പരിശോധനകള്‍ക്ക് പോവാന്‍ ഇവരുടെ സേവനം തേടിയിരിക്കുന്നത്. ആവശ്യം പരിഗണിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വാഹനം രംഗത്തിറക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്.

ജോസഫിന്‍റെ പ്രതീക്ഷയ്ക്ക് തടയിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്ത് മാത്രം 7 സീറ്റ് പ്രതീക്ഷിച്ച് ജോസും ഇടതുംജോസഫിന്‍റെ പ്രതീക്ഷയ്ക്ക് തടയിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്ത് മാത്രം 7 സീറ്റ് പ്രതീക്ഷിച്ച് ജോസും ഇടതും

Kozhikode
English summary
free vehicle service to go for covid test in kodiyathoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X