Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി സര്‍ക്കാര്‍ 24 ടോൾ പിരിവുകൾ അവസാനിപ്പിച്ചു, ഇനിയും ടോൾ പിരിവുകൾ നിർത്തലാക്കാനുള്ള നീക്കം നടത്തുമെന്ന് ജി സുധാകരൻ

കോഴിക്കോട്: ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 24 ടോൾപിരിവുകൾ അവസാനിപ്പിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. സംസ്ഥാന ഗവൺമെന്റിന്റെ ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്നതിനൊന്നും ടോൾ ഈടാക്കുന്നില്ല. ടോൾ പിരിവു നിർത്തിയതിലൂടെ കോടിക്കണക്കിനു നഷ്ടമാണ് സർക്കാരിന് ഉണ്ടായത്.

തൃശൂരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; ലക്ഷങ്ങൾ ആവശ്യപ്പെടുന്നു, പരാതിയുമായി 3 പേർ!!
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനു കൊടുക്കേണ്ട പണം നൽകി നിലവിലുള്ള ടോൾപിരിവുകൾ കൂടി നിർത്തലാക്കാൻ സർക്കാർ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ബാലുശ്ശേരിയിൽ നവീകരിച്ച പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരം, ബാലുശ്ശേരി ടൌൺ നവീകരണ പ്രവൃത്തി,ബാലുശ്ശേരി -കുറുന്പൊയിൽ-തലയാട് റോഡ് നവീകരണ പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

G Sudhakaran

ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ റോഡ്,പാലം നിർമാണങ്ങൾക്കു വേണ്ടി മാത്രം കഴിഞ്ഞ രണ്ടരവർഷം പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ചത് 258 കോടി രൂപയാണ്. എല്ലാ വകുപ്പുകളും കൂടി ചെലവഴിച്ചതു നോക്കിയാൽ അഞ്ഞൂറു കോടിയോളം വരും. ഒരു മണ്ഡലത്തിനു വേണ്ടി മാത്രം ഇത്രയും വലിയ തുക ചെലവഴിക്കുന്നത് ആദ്യമായിരിക്കും.

നഗര ഗ്രാമ ഭേദമില്ലാത്ത സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ ടാക്സ് ജനങ്ങളിൽ നിന്ന് ഈടാക്കുന്നുമില്ല. എങ്ങനെ അഴിമതി കാണിക്കാം എന്നു തുടങ്ങിയ ഗൂഢാലോചനകളുടെ കേന്ദ്രങ്ങളായിരുന്നു ഗവ.റസ്റ്റ് ഹൌസുകൾ. മദ്യപാനം പോലുള്ള അനാവശ്യ പ്രവണതകൾ അവസനിപ്പിച്ച് വരുമാന കേന്ദ്രങ്ങളാക്കി ഇവയെ മാറ്റുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.ഒരു സ്വകാര്യ സ്ഥാപനത്തിൽ മാത്രം കാണുന്ന സൌകര്യങ്ങളോടെ അതിമനോഹരമായിട്ടാണ് ബാലുശ്ശേരി റസ്റ്റ് ഹൌസ് നവീകരിച്ചിരിക്കുന്നത്.

സാധാരണക്കാർക്കു സുരക്ഷിതമായി താമസിക്കാവുന്ന ഒരിടം കൂടിയാണ് ഇത്. അൻപതു പേർക്കിരിക്കാവുന്ന കോൺഫറൻസ് ഹാളും റസ്റ്റ് ഹൌസിൽ ഉണ്ട്. പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിൽ ആധുനിക സുരക്ഷാക്രമീകരണങ്ങളോടെയാണ് റോഡുകളുടെ നവീകരണപ്രവൃത്തികൾ നടത്തുന്നത്. ഇതു ജൂൺമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥി ആയി.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രതിഭ,എക്സിക്യുട്ടിവ് എൻജിനിയർ നിരത്തുകളും പാലങ്ങളും ആർ.സിന്ധു,ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊന്പിലാട്,പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കമലാക്ഷി തുടങ്ങിയവർ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+