കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിപക്ഷത്തിനു പോലും പരാതിയില്ലാത്ത വികസനം കേരളത്തില്‍: മന്ത്രി ജി സുധാകരന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രതിപക്ഷത്തിന് പോലും പരാതി ഉന്നയിക്കാന്‍ പറ്റാത്ത വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് നടത്തികൊണ്ടിരിക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍. ആര് ഭരിച്ചാലും പ്രതിപക്ഷ പാര്‍ട്ടികളുടെ മണ്ഡലങ്ങളെ തഴയുന്നത് പതിവായിരുന്നു. അത് മാറി. ഇന്ന് എല്ലാ മണ്ഡലങ്ങളിലും ഒരേപോലെ ഫണ്ടുകള്‍ അനുവദിക്കുന്നുണ്ട്. പ്രതിപക്ഷ എംഎല്‍എ ആയ കെ സി ജോസഫിന്റെ മണ്ഡലമായ ഇരിക്കൂറില്‍ 500 കോടി അനുവദിച്ചത് ഇതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു.

<strong>ബിജെപി തോല്‍ക്കാത്ത 5 സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്... പ്രത്യേക ടീമിനെ ഇറക്കുന്നു!!</strong>ബിജെപി തോല്‍ക്കാത്ത 5 സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്... പ്രത്യേക ടീമിനെ ഇറക്കുന്നു!!

തിരുവമ്പാടി മണ്ഡലത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരാമത്ത് പണികളില്‍ ജനങ്ങള്‍ നേരിട്ട് ഇടപെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മന്ത്രിയോട് നേരിട്ട് വിളിച്ച് പറയുന്ന നിലയില്‍ കാര്യങ്ങള്‍ മാറി. നാടിന്റെ ആവശ്യത്തിന് ചെറിയ ത്യാഗങ്ങള്‍ ചെയ്യുന്നവരുള്ള സ്ഥലങ്ങളിലേ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കഴിയൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിലുണ്ടായിരുന്ന അഴിമതി തീര്‍ത്തും അവസാനിപ്പിക്കാന്‍ ഇപ്പോള്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്.

G Sudhakaran

സര്‍ക്കാര്‍ വന്നതിന് ശേഷം 371.72 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തിരുവമ്പാടി മണ്ഡലത്തില്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ പഴയ ഇരുമ്പുപാലം പൊളിച്ചുമാറ്റിയാണ് തിരുവമ്പാടി-കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇരുവഞ്ഞിപ്പുഴയില്‍ പുതിയ പാലം നിര്‍മ്മിച്ചത്. മൂന്ന് സ്പാനുകളിലായി 58.04 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലുമാണ് 4.25 കോടിയുടെ സാങ്കേതികാനുമതിയോടെ പാലം നിര്‍മ്മിച്ചിട്ടുള്ളത്.

പള്ളിപ്പടി പാലം പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എ പി എം മുഹമ്മദ് അഷ്റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി ടി അഗസ്റ്റിന്‍, ലിസി ചാക്കോച്ചന്‍, ജില്ലാ പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അന്നക്കുട്ടി ദേവസ്യ, ജോമോള്‍, കുര്യാച്ചന്‍ തെങ്ങുംമൂട്ടില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ചര്‍ച്ച് വികാരി ജോണ്‍ കളരിപ്പറമ്പില്‍,തിരുവമ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ്, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍) സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി കെ മിനി സ്വാഗതവും അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എന്‍ വി ഷിനി നന്ദിയും പറഞ്ഞു.

Kozhikode
English summary
G Sudhakaran's comment about Kerala development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X