കറുത്ത സ്ത്രീയുടെ കൈയ്യില്‍ വെളുത്ത കുഞ്ഞിനെ കണ്ടാല്‍ മാതൃത്വം ചോദ്യം ചെയ്യുമോ?
കല്ലാച്ചി: കറുത്ത സ്ത്രീയുടെ കൈയ്യില്‍ വെളുത്ത കുഞ്ഞിനെ കണ്ടാല്‍ മാതൃത്വ ചോദ്യം ചെയ്യുമോ? വടകര, കല്ലാച്ചിയില്‍ കൈക്കുഞ്ഞിനെ തട്ടിയെടുത്തു എന്ന സംശയത്തില്‍ നാടോടി സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പിച്ചിരുന്നു. ഏറെ നാടകീയതയ്‌ക്കൊടുവില്‍ കുഞ്ഞ് സ്ത്രീയുടേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ അമ്മയെയും കുഞ്ഞിനെയും പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
കുഞ്ഞിനെ കണ്ടതോടെ കുട്ടി നാടോടി സ്ത്രീയുടേതല്ല എന്ന സംശയം ചിലര്‍ ഉന്നയിക്കുകയായിരുന്നു. കുഞ്ഞിന്റെ വെളുപ്പും അമ്മയുടെ കറുപ്പുമായിരുന്നു സംശയത്തിന് കാരണം. ഇന്നലെ (ഡിസംബര്‍ 28) മുതല്‍ ഫേസബുക്കിലും വാട്‌സപ്പിലും മറ്റ് സോഷ്യല്‍ മാധ്യമങ്ങളിലും ആറ് മാസം പ്രായമായ കുഞ്ഞിനെ നാടോടി തട്ടിയെടുത്ത് എന്ന് പറഞ്ഞ് ഈ വാര്‍ത്ത ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടതാണ് ഇവരെന്ന പ്രചാരണവും ഉണ്ടായി. കേട്ടറിഞ്ഞ് നാട്ടുകാര്‍ കൂടിയതോടെ ഹോം ഗാര്‍ഡും സ്ഥലത്തെത്തി. കൂടിനിനിന്നവര്‍ മൊബൈലില്‍ ഫോട്ടോ എടുക്കാനും തുടങ്ങിയതോടെ സ്ത്രീ പ്രകോപിതയായി. ചോദ്യം ചെയ്യല്‍ രൂക്ഷമായതോടെ കുഞ്ഞിനെ കെട്ടിപിടിച്ച് സ്ത്രീ കരയാന്‍ തുടങ്ങി. ഒടുവില്‍ സ്ത്രീയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അന്വേഷണത്തില്‍ കുഞ്ഞ് നാടോടി സ്ത്രീയുടേത് തന്നെയാണെന്ന് തെളിഞ്ഞതായി സിഐഎന്‍ സുനില്‍ കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications