Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് മുതല്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല; എല്ലാവര്‍ക്കും ഒരേ യൂനിഫോം, പ്രതിഷേധവുമായി സംഘടനകള്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യുനിഫോം പ്രഖ്യാപനം സംസ്ഥാനത്ത് ആദ്യമായി ബാലുശ്ശേരിയില്‍ നടപ്പാക്കി. ആണ്‍ കുട്ടിയെന്നോ പെണ്‍ കുട്ടിയേന്നോ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഒരുപോലുള്ള യുനിഫോം എന്ന ആശയമാണ് ബാലുശ്ശേരി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടപ്പാക്കിയത്. ഹയര്‍ സെക്കന്‍ഡറി മിക്‌സഡ് ഒന്നാം വര്‍ഷ ബാച്ചിലെ 200 പെണ്‍കുട്ടികള്‍ക്കും 60 ആണ്‍കുട്ടികള്‍ക്കുമാണ് യൂനിഫോം നടപ്പാക്കിയിരിക്കുന്നത്.

ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്ന് നിര്‍വഹിക്കും ഓണ്‍ലൈന്‍ വഴിയാണ് പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിക്കുക. നടി റീമ കല്ലിങ്കലും പ്രഖ്യാപന പരിപാടിയില്‍ പങ്കെടുക്കും. നീല പാന്റ്‌സും ഇളംനീല കള്ളി ഷര്‍ട്ടുമാണ് യൂനിഫോം. കുര്‍ത്തയും പാന്റ്‌സും യൂനിഫോമാക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷം കുര്‍ത്തയും പാന്റ്‌സും നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മുതല്‍ കുട്ടികള്‍ പുതിയ യൂനിഫോം ധരിച്ചുവന്നിരുന്നു.

1

അതേസമയം ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം വസ്ത്രധാരണത്തിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ്, സോളിഡാരിറ്റി, എം.എസ്.എഫ്, എസ്.എസ്.എഫ്, കോഓഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. യൂനിഫോം ഒരുപോലെയാക്കുന്നത് വസ്ത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന കയറ്റമാണെന്നും വിവിധ സംഘടനകള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചില സംഘടനകള്‍ സ്‌കൂളില്‍ പ്രതിഷേധവുമായെത്തിയിരുന്നു. പ്രഖ്യാപനവ ദിവസമായ ഇന്ന് സ്‌കൂളിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

2

ലിംഗസമത്വം എന്ന പേരില്‍ യൂനിഫോം ഏകീകരിക്കാനുള്ള ശ്രമം ലിബറലിസം അടിച്ചേല്‍പിക്കലാണെന്ന് സോളിഡാരിറ്റി പറഞ്ഞത്. വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള അവകാശത്തെ ഹനിക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം, കുട്ടികള്‍ പുതിയ യൂനിഫോമില്‍ സംതൃപ്തരാണെന്നും ഏതെങ്കിലും കുട്ടിക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ വേണ്ട മാറ്റം വരുത്താവുന്നതാണെന്നും സ്‌കൂള്‍ അധികൃതറും വ്യക്തമാക്കി.

3

ഇന്നലെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കുന്നതിനെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ യൂനിഫോം അടിച്ചേല്‍പിക്കുന്നതിനെതിരെ
ബഹുഭൂരിപക്ഷം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു വിധ കൂടിയാലോചനകളുമില്ലാതെ പുതിയ പരിഷ്‌കാരം നടപ്പാക്കാന്‍ പോകുന്നതും വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയിട്ടും അധികൃതര്‍ തീരുമാനം പുനഃപരിശോധിക്കാന്‍ തയാറാകാത്തതിനുമെതിരെയാണ് എം.എസ്.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നത്.

Recommended Video

cmsvideo
    അര്‍ധരാത്രിയില്‍ വാരണാസി ചുറ്റി മോദിയും യോഗിയും | Oneindia Malayalam
    4

    അതേസമയം കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അനാവശ്യമായി വിവാദം ഉണ്ടാകേണ്ടതില്ലെന്നും ലിംഗ വ്യത്യാസമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസമേഖലയിലും മാറ്റങ്ങള്‍ അനിവാര്യമാണെന്നും സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂടെ ചേര്‍ന്ന് എടുത്ത തീരുമാനമാണിതെന്നും മന്ത്രി വ്യക്തമാക്കി.ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നാരോപിച്ചാണ് പ്രതിഷേധം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും സംഘടനകള്‍ നിവേദനം നല്‍കുകയും ചെയ്തിരുന്നു.
    വിഷയം ചര്‍ച്ച ചെയ്യാന്‍ പി.ടി.എ ജനറല്‍ ബോഡി യോഗം ചേരുമെന്നും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ പരിഹരിക്കുമെന്നും പ്രിന്‍സിപ്പല്‍ നേതാക്കള്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിുകയായിരുന്നു. ഇതിന് ശേഷമാണ് എംഎസ്എഫ് ഉപരോധം അവസാനിപ്പിച്ചത്. മൂന്ന് മണിക്കൂറോളം ഉപരോധം നീണ്ടു. എം.എസ്.എഫ് ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട്, ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്,ട്രഷറര്‍ വി.എം. റഷാദ്,സി.കെ. ഷക്കീര്‍,അജ്മല്‍ കൂനഞ്ചേരി, റിസ്വാന ഷിറിന്‍, ഇന്‍ഷിദ, അനസ് അന്‍വര്‍, അല്‍താഫ് പനങ്ങാട് എന്നിവരുടെ നേതൃത്വത്തലാണ് ഉപരോധം സംഘടിപ്പിച്ചത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കുന്നതിനെതിരെ ഹരിതയും രംഗത്തെത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+