കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഖത്തർ വേൾഡ് കപ്പ്: ജനറേഷൻ അമേസിങ് പ്രോഗ്രാമിന് മുക്കത്ത് തുടക്കം

Google Oneindia Malayalam News

മുക്കം: 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ജനറേഷന്‍ അമേസിംഗിന്റെ സൗത്ത് ഇന്ത്യയിലെ ലോഞ്ചിംഗ് മുക്കം ഗോതമ്പറോഡില്‍ എസ്.ഐ അഭിലാഷ് കെ.പി നിര്‍വഹിച്ചു. ഖത്തര്‍ വേള്‍ഡ് കപ്പ് നടത്തിപ്പുകാരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ നിര്‍ദ്ദേശാനുസരണം ഗോതമ്പറോഡ് തണല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഫുട്ബാളിലൂടെ യുവജനങ്ങള്‍ക്കിടയില്‍ നന്മയും സാമൂഹികക്ഷമതയും വര്‍ധിപ്പിക്കാനുതകുന്ന പരിശീലന പരിപാടികളാണ് ലക്ഷ്യം വെക്കുന്നത്.

ഖത്തര്‍ ഗവണ്‍മെന്റിന്റെ അതിഥികളായി റഷ്യന്‍ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനവസരം ലഭിച്ച ജനറേഷന്‍ അമേസിംഗ് വര്‍ക്കേര്‍സ് അംബാസിഡര്‍മാരായ സാദിഖ് റഹ്മാന്‍ സി.പിയും നാജിഹ് കുനിയിലുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

news

2022ലെ ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളുമെന്ന പ്രഖ്യാപനം വന്ന 2010ലാണ് ജനറേഷന്‍ അമേസിംഗിന് തുടക്കം. ബ്രസീല്‍, ജോര്‍ഡന്‍, ലബനാന്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ഖത്തര്‍, സൗത്താഫ്രിക്ക, സിറിയ എന്നീ രാജ്യങ്ങളില്‍ വേരൂന്നിയ പ്രോഗ്രാമിന്റെ സൗത്ത് ഇന്ത്യയിലെ ഉദ്ഘാടനമാണ് നടന്നത്. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികള്‍ക്കും 8 കോച്ചുമാര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.
news1

ഉദ്ഘാടന പരിപാടിയില്‍ മുക്കം പ്രസ് ഫോറം പ്രസിഡന്റ് സി ഫസല്‍ബാബു മുഖ്യാതിഥിയായി. ലൗഷോര്‍ ഡയറക്ടര്‍ ഉച്ചക്കാവില്‍ മുനീര്‍, സി.പി സക്കീര്‍ ഹുസൈന്‍, തണല്‍ രക്ഷാധികാരി പി അബ്ദുസത്താര്‍, ശിഹാബുല്‍ ഹഖ്, മജീദ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ബാവ പവര്‍വേള്‍ഡ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാലിം ജീറോഡ് സ്വാഗതവും അശ്മില്‍ കൂടത്തില്‍ നന്ദിയും പറഞ്ഞു. കോച്ചുമാരായ സല്‍ജാസ് കൊടിയത്തൂര്‍, ഷിഹാബ്, അന്‍സില്‍റഹ്മാന്‍, അഫി, അഫ്‌ലഹ് എന്നിവര്‍ നേതൃത്വം നല്‍കി.

Kozhikode
English summary
Generation amazing program in mukkam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X