വിസ്മയ നീന്തിയെടുത്തത് മൂന്നു ജീവന്: പാരിതോഷികം കൈമാറി ജില്ലാ കളക്ടര്‍, ഉത്തം ജീവന് രക്ഷാ പതക്കും!
കോഴിക്കോട്: പുഴയില്‍ മുങ്ങിയ മൂന്ന് പേരുടെ ജീവന് രക്ഷിച്ച് നാടിന്റെ അഭിമാനമായി മാറിയ വിസ്മയക്ക് സര്‍ക്കാര്‍ അനുവദിച്ച പാരിതോഷികം കൈമാറി. കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 1,50,000 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 35000 രൂപയുമാണ് നല്‍കിയത്. ഈ വര്‍ഷത്തെ സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ മെഡലും, സര്‍ട്ടിഫിക്കറ്റും നല്‍കും.
ജീവന്‍രക്ഷാ പ്രവര്‍ത്തനത്തില്‍ പ്രശംസാര്‍ഹമായ സേവനം കാഴ്ചവെക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പുരസ്കാരമായ ഉത്തം ജീവന് രക്ഷാ പതക്കിനാണ് വിസ്മയ അര്‍ഹയായത്. കണ്മുന്നില് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആളുകള്‍ പകച്ചുപോവാറാണ് പതിവ്. പക്ഷേ വെള്ളത്തിനടിയിലേക്ക് മൂന്ന് ജീവനുകള്‍ താഴ്ന്ന് പോവുന്നത് കണ്ടപ്പോള്‍ നോക്കി നില്ക്കാന് കഴിഞ്ഞില്ല. ആ സമയത്ത് എതോ ഒരു ധൈര്യം വെള്ളത്തിലേക്ക് എടുത്ത് ചാടാന്‍ പ്രേരിപ്പിച്ചു, - വിസ്മയ അന്നത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു.

രണ്ടു വര്‍ഷം മുന്‍പ് അയല്‍വാസികളായ രാധ, രജുല, ആദിദേവ് എന്നിവരെ 2017 ഏപ്രില്‍ എട്ടിനാണ് വിസ്മയ സാഹസികമായി രക്ഷപ്പെടുത്തിയത്. നടുവണ്ണൂര്‍ കോട്ടൂര്‍ പഞ്ചായത്തിലെ വാകയാടുള്ള രാമന്‍പുഴയുടെ പടത്തു കടവ് ഭാഗത്ത് കൂട്ടുകാരോടൊപ്പം ഇരിക്കുകയായിരുന്ന വിസ്മയ ഇവര്‍ മുങ്ങിത്താഴുന്നത് കണ്ട ആത്മധൈര്യം കൈവിടാതെ നീന്തി പോയി രക്ഷപ്പെടുത്തുകയായിരുന്നു. പ്ലസ്ടു പഠനകാലത്താണ് സംഭവം നടക്കുന്നത്. എന്‍.എസ്.എസ് വളണ്ടിയര്‍ ആയിരുന്ന വിസ്മയ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഇപ്പോള്‍ പേരാമ്പ്ര ദാറുന്നുജൂം കോളേജില്‍ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. വാകയാട് സ്വദേശി ചന്ദ്രന് രമ ദമ്പതികളുടെ ഏകമകളാണ് വിസ്മയ. സര്‍ക്കാറില്‍ നിന്ന് ലഭിച്ച രണ്ട് ലക്ഷം രൂപയുടെ സഹായത്തോടെയാണ് വീടുപണി തുടങ്ങിയത് എന്നാല്‍ ഇനിയും പണി പൂര്‍ത്തീകരിക്കാനുണ്ട്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications