ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ
കോഴിക്കോട് ∙ ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഫിസിയോതെറാപ്പിനെ അറസ്റ്റ് ചെയ്തു. ബി മഹേന്ദ്രൻ നായരെ (24) ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജുലൈയിലായിരന്നു കേസിനാസ്പദമായ സംഭവം. ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതിനാൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. സ്ഥിരമായി ഒരു ആരോഗ്യപ്രവർത്തകനായിരുന്നു ഇവരെ ചികിത്സിച്ചിരുന്നത്. ഇദ്ദേഹം തിരക്കിലായതിനാൽ മഹേന്ദ്രൻ നായർ ഫിസിയോതെറാപ്പി നടത്തിുകയായിരുന്നു. ഇതിനിടയിലാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പരാതിയിൽ പറഞ്ഞത്.

അടുത്ത ദിവസം വീണ്ടും പെൺകുട്ടി ചികിത്സയ്ക്കെത്തിയപ്പോഴാണ് സ്ഥിരം ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകയെ ഇവർ സംഭവം അറിയിച്ചത്. തുടർന്നു ആശുപത്രി അധികൃതർ പോലീസിൽ വിവരം നൽകുകയായിരുന്നു. തുടർന്ന് പോലീസ് എത്തി പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും പരാതി സ്വീകരിക്കുകയും ചെയ്തു. പരാതിക്ക് പിന്നാലെ തന്നെ ഫിസിയോതെറാപ്പിനെ സസ്പെന്റ് ചെയ്തു.












Click it and Unblock the Notifications