കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അധ്യപകര്‍ വിറ്റ് കാശാക്കിയ കളഞ്ഞു കിട്ടിയ സ്വര്‍ണം 8 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ ഖജനാവിലേക്ക്

Google Oneindia Malayalam News

കോഴിക്കോട്: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ രണ്ട് പവന്‍ സ്വര്‍ണ്ണമാല സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ തീരുമാനിച്ചു. ഒരു വിനോദയാത്രക്കിടെ വിദ്യാര്‍ത്ഥികളിലൂടെ പുതുപ്പാടി ഗവ. ഹൈസ്കൂളില്‍ എത്തിയ സ്വര്‍ണ്ണമാലയാണ് ഖജനാവിലേക്ക് കണ്ടുകെട്ടാന്‍ തീരുമാനിച്ചത്. 2012 ലാണ് സ്കൂളില്‍ നിന്നും ഊട്ടിയിലേക്ക് വിനോദ യാത്ര പോവുന്നത്. യാത്ര മധ്യേ നിലമ്പൂര്‍ വഴിക്കടവില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് 2 പവന്‍ വരുന്ന സ്വര്‍ണ്ണമാല കളഞ്ഞ് കിട്ടിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്.

കളഞ്ഞു കിട്ടിയ സ്വര്‍ണമാല

കളഞ്ഞു കിട്ടിയ സ്വര്‍ണമാല

കളഞ്ഞു കിട്ടിയ സ്വര്‍ണമാല വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ അധ്യാപകരെ ഏല്‍പ്പിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഏല്‍പ്പിച്ച മാല അധ്യാപകര്‍ വിറ്റ് പണം എടുക്കുകയായിരുന്നു. പിന്നീട് അധ്യാപകര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. മാല വിറ്റ് കാര്യം അറിയിച്ചു കൊണ്ട് ഒരു വിഭാഗം കളക്ടര്‍ക്ക് രഹസ്യമായി കത്തെഴുതി.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam
പൊലീസ് അന്വേഷണം

പൊലീസ് അന്വേഷണം

കത്തില്‍ കഴമ്പുണ്ടെന്ന് തോന്നിയ അന്നത്തെ കളക്ടര്‍ സംഭവം അന്വേഷിക്കാന്‍ താമരശ്ശേരി പോലീസിന് നിര്‍ദ്ദേശം നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വിറ്റ് കടയില്‍ നിന്നും സ്വര്‍ണാഭരണം തിരിച്ചെടുത്ത് അധ്യാപികമാര്‍ സ്കൂളിലെത്തിച്ചു. തുടര്‍ന്ന് മാല സ്കൂളില്‍ തിരികെ എത്തിയ കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു.

ബാങ്കിലെ ലോക്കറിൽ

ബാങ്കിലെ ലോക്കറിൽ

മാല തല്‍ക്കാലം കൈവശം വയ്ക്കാനും ഉടൻ അന്വേഷിക്കാൻ വരുമെന്നും പൊലീസ് മറുപടി നൽകി. പ്രധാനധ്യാപകന്‍റെ മേശപ്പുറത്ത് എത്തിച്ച മാല കൈപ്പറ്റാന്‍ ആരും തയാറാകാതിരുന്നതോടെ അന്നത്തെ പിടിഎ പ്രസിഡന്‍റായ വ്യക്തം അദ്ദേഹം ഭരണസമിതി അംഗമായ സഹകരണ ബാങ്കിലെ ലോക്കറിൽ മാല സൂക്ഷിക്കുകയായിരുന്നു

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

പിടിഎ പ്രസിഡന്‍റും പ്രധാനധ്യാപകനെല്ലാം പലവട്ടം മാറിയെങ്കിലും മാല ഏഴ് വര്‍ഷത്തോളം ബാങ്ക് ലോക്കറില്‍ കിടന്നു. ഇതിനെ പ്രധാനധ്യാപകര്‍ ഉള്‍പ്പടെ പലരും സ്വർണം പൊലീസിൽ ഏൽപ്പിക്കാൻ ശ്രമിച്ചെങ്കിലും നടപടിക്രമം കണ്ടതോടെ പിൻമാറി. ഒടുവില്‍ ലോക്കര്‍ സേവനം അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ബാങ്ക് അറിയിക്കുകയായിരുന്നു.

വീണ്ടും പോലീസിന്‍റെ അടുത്ത്

വീണ്ടും പോലീസിന്‍റെ അടുത്ത്

ഇതോടെ ലോക്കറില്‍ നിന്ന് സ്വര്‍ണമെടുത്ത് കഴിഞ്ഞ വർഷം ചുമതലയുണ്ടായിരുന്ന പ്രധാനാധ്യാപകൻ വീണ്ടും പോലീസിന്‍റെ അടുത്തെത്തി. പിന്നീട് നടപടിക്രമങ്ങളുടെ ദിനമായിരുന്നു. ഒടുവില്‍ ദിവസങ്ങൾക്കു മുൻപ് സ്വർണത്തിന്റെ അവകാശികൾ ഉണ്ടെങ്കിൽ കോഴിക്കോട് സബ് കലക്ടർ ഓഫിസിൽ എത്തണമെന്ന് പത്രങ്ങളിൽ പരസ്യം നൽകി. ആരും വരാത്തതിനാല്‍ സ്വര്‍ണ്ണം സര്‍ക്കാറിലേക്ക് കണ്ടുകെട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

 ബിഹാറില്‍ കളത്തിലിറങ്ങി രാഹുല്‍ ഗാന്ധി; പ്രതീക്ഷ 70 സീറ്റുകള്‍,സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളും ബിഹാറില്‍ കളത്തിലിറങ്ങി രാഹുല്‍ ഗാന്ധി; പ്രതീക്ഷ 70 സീറ്റുകള്‍,സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളും

Kozhikode
English summary
gold case solved after 8 years; chain seized to government treasury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X