ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ സ്വർണ്ണമാല തട്ടിപ്പറിച്ചു
വടകര: നടന്നു പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും രണ്ടു പവന്റെ സ്വർണ്ണമാല തട്ടിപ്പറിച്ചു. മടപ്പളളി കോളേജിനടുത്ത് അറക്കല്‍ റോഡിലൂടെ പോകുകയായിരുന്ന വയലിൽ ഗോപാലന്റെ ഭാര്യ വസന്തയുടെ കഴുത്തിൽ നിന്നാണ് ആഭരണം കവർന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നേ കാലോടെ യാണ് സംഭവം. ബൈക്കിലെത്തിയ രണ്ടു പേരാണ് സ്വർണ്ണം തട്ടിയെടുത്തത്.വെള്ളിക്കുളങ്ങര പാൽ സൊസൈറ്റിയിലെ ജീവനക്കാരിയായ വസന്ത ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം.

വസന്തയുടെ പരാതി പ്രകാരം ചോമ്പാല പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രദേശത്തെ സി.സി.ക്യാമറകൾ പോലീസ് പരിശോധിച്ചു വരികയാണ്.കഴിഞ്ഞ ദിവസം സമാന രീതിയിലുള്ള സംഭവം കാർത്തികപള്ളിയിലും ഉണ്ടായിട്ടുണ്ട്.അധ്യാപികയുടെ നാലു പവൻ സ്വർണ്ണാഭരണമാണ് അന്ന് നഷ്ടപെട്ടത്.












Click it and Unblock the Notifications