കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുംബൈ കേന്ദ്രീകരിച്ച് സ്വര്‍ണം നികുതിവെട്ടിപ്പ്; അന്വേഷണം കൂടുതല്‍ ജൂവലറികളിലേക്ക്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുംബൈയില്‍നിന്ന് നികുതിവെട്ടിച്ച് സ്വര്‍ണം കൊണ്ടുവന്ന സംഭവത്തില്‍ ജൂവലറികള്‍ കേന്ദ്രീകരിച്ച് അന്വേഷണം. കേന്ദ്ര ചരക്ക് സേവനനികുതി (സെന്‍ട്രല്‍ ജി.എസ്.ടി) ഇന്റലിജന്‍സ് വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. കോഴിക്കോട് നഗരത്തിലെ പല ജ്വല്ലറികളിലും ഇത്തരത്തില്‍ നികുതിവെട്ടിച്ച് മുംബൈയിലേക്ക് സ്വര്‍ണ്ണക്കട്ടികള്‍ കൊണ്ടുപോകുകയും അവിടെനിന്ന് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നുണ്ടെന്നാണ് ജി.എസ്.ടി ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുത്.

<strong>പ്രളയത്തില്‍ ജില്ലയ്ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് വ്യവസായ വകുപ്പും സംരംഭകരുമെന്ന് എംഎൽഎ</strong>പ്രളയത്തില്‍ ജില്ലയ്ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് വ്യവസായ വകുപ്പും സംരംഭകരുമെന്ന് എംഎൽഎ

പിടിയിലായ രാജസ്ഥാന്‍ സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏതാനും ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. പഴയ സ്വര്‍ണ ഇടപാടുകളും നികുതി വിധേയമായേ നടത്താവൂവെന്നാണ് നിയമം. എന്നാല്‍ ഇത് പലപ്പോഴും വേണ്ടപോലെ പാലിക്കപ്പെടുന്നില്ലെന്നാണ് ഈയടുത്ത് പിടിക്കപ്പെട്ട മുംബൈ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിലൂടെ തെളിയുന്നത്. ഇതുകൊണ്ടാണ് ഇന്റലിജന്‍സ് വിഭാഗം ഇപ്പോള്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

29-goldprice

കഴിഞ്ഞ ദിവസം ആര്‍.പി.എഫ് പിടികൂടിയ രാണാജിത് സിംഗ് നികുതി വെട്ടിപ്പിനായി സ്വര്‍ണക്കടത്ത് നടത്തുന്ന സംഘത്തിലെ ഒരു പ്രധാന ഏജന്റാണെന്ന് കരുതുന്നു. ഇയാളെ പൂര്‍ണവിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം ജി.എസ്.ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് വിഭാഗം വിട്ടയച്ചു. രണ്ടുകോടി രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണമാണെങ്കില്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്താനാവൂ. എന്നാല്‍ ഇയാളുടെ കൈയ്യില്‍നിന്ന് പിടികൂടിയ സ്വര്‍ണത്തിന് ഒേന്നമുക്കാല്‍ കോടി രൂപയേ വിലവരികയുള്ളൂ. ഇക്കാരണത്താലാണ് ഇയാളെ വിട്ടയച്ചത്.

Kozhikode
English summary
gold tax fraud in jwelleries in mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X